
രാജ്യ വിരുദ്ധ പോസ്റ്റുകൾക്ക് ജീവപര്യന്തം തടവ് ; പുതിയ സാമൂഹിക മാധ്യമ നയവുമായി ഉത്തർപ്രദേശ് സർക്കാർ
പുതിയ സാമൂഹിക മാധ്യമ നയത്തിന് ഉത്തർ പ്രദേശ് മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി. യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ വിവിധ പ്ലാറ്റുഫോമുകളെ നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യം. സംസ്ഥാന വിവര വകുപ്പാണ് നയങ്ങൾ രൂപീകരിച്ചത്. പുതിയ നയമനുസരിച്ച് രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഗുരുതര കുറ്റകൃത്യമാണ്. മൂന്ന് വർഷം മുതൽ ജീവപര്യന്തം തടവ് വരെയുള്ള ശിക്ഷയാണ് ഇതിന് ലഭിക്കുക. മുമ്പ് ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ സെക്ഷൻ 66ഇ, 66 എഫ് എന്നിവ പ്രകാരമാണ് ഈ കേസുകൾ കൈകാര്യം…