
ബിജെപിയുടെ മുസ്ലിം വിരുദ്ധ പ്രചാരണം ; യുകെയിൽ പ്രതിഷേധവുമായി പ്രവാസികൾ
ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം വിദ്വേഷ പ്രചാരണം അഴിച്ചുവിടുന്ന ബി.ജെ.പിക്കെതിരെ പ്രതിഷേധവുമായി യു.കെയിലെ ഇന്ത്യൻ പ്രവാസികൾ. ദലിത്, ഒ.ബി.സി വിഭാഗത്തിലുള്ളവരെ മുസ്ലിംകൾക്കെതിരെ തിരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ ജാഗ്രതാ സമ്മേളനം നടത്തി. പരസ്യമായ നിലപാട് സ്വീകരിച്ചാൽ തങ്ങളുടെ ഒ.സി.ഐ കാർഡുകൾ അസാധുവാക്കപ്പെടുകയോ ഇന്ത്യയിലെ കുടുംബങ്ങൾ ആക്രമിക്കപ്പെടുകയോ ചെയ്യുമെന്ന ഭയത്താൽ പ്രവാസികളിൽ പലരും ഭയപ്പെടുന്ന സമയത്താണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത്. 16 പ്രവാസി ഗ്രൂപ്പുകൾ ചേർന്ന് സംഘടിപ്പിച്ച വിജിൽ ഫോർ ഡെമോക്രസി ഇൻ ഇന്ത്യ എന്ന പരിപാടിയിൽ 150ഓളം…