
രാമനവമി ദിനത്തിൽ പശ്ചിമ ബംഗാളിൽ പൊതുഅവധി പ്രഖ്യാപിച്ച് മമത ബാനർജി; ഹിന്ദു വിരുദ്ധ പ്രതിച്ഛായ മാറ്റി എടുക്കാനുള്ള ശ്രമമെന്ന വിമർശനവുമായി ബിജെപി
ഏപ്രില്‍ 18ന് രാമനവമി ദിനം പൊതുഅവധി പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. അവധി പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ബി.ജെ.പി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ രാഷ്ട്രീയ നീക്കമാണിതെന്നും അവര്‍ തന്റെ ഹിന്ദു വിരുദ്ധ പ്രതിച്ഛായ മാറ്റിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ബി.ജെ.പി പ്രതികരിച്ചു. ദുര്‍ഗ പൂജ, കാളി പൂജ, സരസ്വതി പൂജ ദിനങ്ങളില്‍ ബംഗാളില്‍ പൊതു അവധിയാണെങ്കിലും ഇതാദ്യമായാണ് രാമ നവമിക്ക് അവധി പ്രഖ്യാപിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മമത സര്‍ക്കാരിന്റെ…