
രാജിവയ്ക്കാൻ തെറ്റൊന്നും ചെയ്തിട്ടില്ല; പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ അനുമതി ഭരണഘടനാ വിരുദ്ധമെന്ന് സിദ്ധരാമയ്യ
തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള കർണാടക ഗവർണറുടെ അനുമതി ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗവർണറുടെ തീരുമാനം നിയമത്തിനെതിരാണെന്നും ഈ നീക്കത്തെ കോടതിയിൽ നേരിടുമെന്നും സിദ്ധരാമയ്യ പറഞ്ഞു. രാജിവയ്ക്കേണ്ട കുറ്റമൊന്നും താൻ ചെയ്തിട്ടില്ല. മന്ത്രിസഭയും ഹൈക്കമാൻഡും എം.എൽ.എമാരും ലോക്സഭാ- രാജ്യസഭാ എം.പിമാരും തന്നോടൊപ്പമുണ്ടെന്നും സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പി, ജെ.ഡി.എസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ഗൂഢാലോചനയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിദ്ധരാമയ്യക്കെതിരായ നീക്കം ഗൂഢാലോചനയാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പ്രതികരിച്ചു. സംസ്ഥാന സർക്കാരിന്റെ…