ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി; പിന്നാക്ക സംവരണം 65 ശതമാനമാക്കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി. ദലിതർക്കും പിന്നാക്ക വിഭാഗക്കാർക്കും ആദിവാസികൾക്കുമുള്ള സംവരണം 50ൽ നിന്ന് 65 ശതമാനമായി ഉയർത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2023 നവംബറിൽ സർക്കാർ കൊണ്ടുവന്ന തീരുമാനത്തെ എതിർത്തുകൊണ്ട് സമർപ്പിച്ച ഹർജികളിലാണ് ‌ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാക്ക വിഭാഗക്കാരുടെ ജനസംഖ്യ സംബന്ധിച്ച പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംവരണം വർധിപ്പിച്ചത്. എന്നാൽ ഇത് ആർട്ടിക്കിൾ 14,16,20 എന്നിവയുടെ ലംഘനമാണ് എന്നുകാണിച്ച് സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ തീരുമാനം….

Read More

‘താൽപ്പര്യമില്ലായ്മ’; വിവാ​ഹം കഴിഞ്ഞ് വെറും 17 ദിവസം: വിവാഹം അസാധുവാക്കി ഹൈക്കോടതി

യുവ ദമ്പതികളുടെ വിവാഹം റദ്ദാക്കി ബോംബെ ഹൈക്കോടതി ഉത്തരവ്. ഭർത്താവിന് പങ്കാളിയോട് താൽപ്പര്യമില്ലെന്ന കാരണത്താലാണ് ഔറംഗബാദ് കോടതി യുവ ദമ്പതികളുടെ വിവാഹം അസാധുവാക്കിയത്. ദമ്പതികളുടെ നിരാശ അവഗണിക്കാനാവില്ലെന്നും വിവാഹം റദ്ദാക്കുകയാണെന്നും കോടതി വിധിയിൽ പറയുന്നു.  വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 26 കാരിയായ യുവതി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഫെബ്രുവരിയിൽ കോടതി ഈ അപേക്ഷ നിരസിച്ചു. ഇതിനെത്തുടർന്നാണ് ഭർത്താവ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. സാധാരണ രീതിയിൽ നിന്നും ഈ കേസിൽ പങ്കാളിയോടുള്ള താൽപ്പര്യമില്ലായ്മ വ്യത്യസ്തമാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു….

Read More