ക്രിസ്മസ് ഓഫര്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ; ടിക്കറ്റ് നിരക്കില്‍ 30 ശതമാനം വരെ ഇളവ്

ക്രിസ്‌മസ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെയാണ് കമ്പനി ക്രിസ്‌മസിന് മുന്നോടിയായി ഇളവ് പ്രഖ്യാപിച്ചത്.  ‘ക്രിസ്മസ് നേരത്തെ എത്തുന്നു’ എന്ന ടാഗ് ലൈനോടു കൂടിയാണ് കമ്പനി ഓഫര്‍ പ്രഖ്യാപിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ വിലക്കുറവ് ലഭ്യമാവുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട് നവംബര്‍ 30 വരെ ഇപ്പോഴത്തെ ഓഫര്‍ പ്രയോജനപ്പെടുത്തി ഈ വര്‍ഷം ഡിസംബര്‍ രണ്ടാം തീയ്യതി മുതല്‍ അടുത്ത വര്‍ഷം മേയ് 30 വരെയുള്ള യാത്രകള്‍ക്കായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് എയര്‍ ഇന്ത്യ…

Read More

ബി.ജെ.പി. മുന്‍ ഉപമുഖ്യമന്ത്രിയായ ആർ അശോക കർണാടകയിലെ പ്രതിപക്ഷ നേതാവ്

കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി നേതാവ് ആര്‍. അശോകയെയാണ് പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. പദ്മനാഭനഗർ എംഎൽഎയായ ആർ അശോക മുൻ കർണാടക ഉപമുഖ്യമന്ത്രിയായിരുന്നു. വൊക്കലിഗ വിഭാഗക്കാരനാണ്. ബിജെപി സംസ്ഥാനാധ്യക്ഷനായി ചുമതലയേറ്റ ശേഷം ബി വൈ വിജയേന്ദ്ര ഇന്ന് എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു.ഈ യോഗത്തിലാണ് വൊക്കലിഗ വിഭാഗക്കാരനായ ആർ അശോകയെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തത്. ലിംഗായത്ത് – വൊക്കലിഗ സമവാക്യം പാലിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ബിജെപി ആര്‍ അശോകയെ പ്രതിപക്ഷ നേതാവാക്കിയത്. ലിംഗായത്ത് വിഭാഗത്തിലെ ഏറ്റവും തലമുതിർന്ന നേതാവ്…

Read More

ക്യാമ്പിങ് സീസൺ; കാരവൻ, ട്രെയിലിർ ഗതാഗതത്തിന് നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രലായം

ഖത്തറിലെ മരുഭൂമികളിൽ ക്യാമ്പിങ് സീസണുകൾക്ക് തുടക്കമായതോടെ മേഖലകളിലേക്കുള്ള കാരവൻ, ട്രെയിലിർ ഗതാഗതത്തിന് നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രലായം. നിശ്ചയിച്ച സമയങ്ങളിൽ മാത്രമാണ് ഇവയുടെ യാത്രക്ക് അനുവാദമുള്ളത്. ഞായർ മുതൽ ബുധൻ വരെ രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയും, വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ ആറ് മണി മുതൽ ഉച്ചക്ക് 12 മണി വരെയുമാണ് യാത്രക്ക് അനുമതി. തിരക്കേറിയ സമയങ്ങളിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് ട്രാൻസ്പോർട്ടിങ്ങിന് സമയക്രമം ഏർപ്പെടുത്തിയത്. മന്ത്രാലയത്തിന്റെ…

Read More

നിപ വൈറസ്; കോഴിക്കോട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി

നിപ ജാഗ്രത മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) ഇന്നും നാളെയും (14.09.2023, 15.09.2023) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിര്‍ത്തിവയ്ക്കുവാനും ജില്ലാ കലക്ടര്‍ എ ഗീത ഉത്തരവിട്ടിട്ടുണ്ട്. കോഴിക്കോട് കളക്ടറുടെ അറിയിപ്പ് നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട്…

Read More

കേരളത്തിൽ ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി

കേരളത്തിൽ ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ (ബക്രീദ്) 29ന് ആഘോഷിക്കാൻ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത് 28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പിൽനിന്നു മുഖ്യമന്ത്രിക്കു ശുപാർശ പോയത്. വിവിധ മുസ്‌ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നൽകുകയായിരുന്നു.

Read More

പുതിയ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്; റീപ്പോ നിരക്കിൽ മാറ്റമില്ല, 6.5 ശതമാനമായി തുടരും

റിസർവ് ബാങ്ക് പുതിയ പണനയം പ്രഖ്യാപിച്ചു. പലിശ നിരക്കിൽ തുടർച്ചയായ രണ്ടാം തവണയും മാറ്റമില്ല. 2023-24 സാമ്പത്തിക വർഷത്തെ യോഗം ജൂൺ 6 മുതൽ 8 വരെയുള്ള തീയതികളിൽ നടന്നിരുന്നു. ഈ യോഗത്തിലെ തീരുമാനമാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്. പലിശനിരക്ക് വർധനവ് സംബന്ധിച്ച് തീരുമാനങ്ങളിൽ പ്രതീക്ഷിച്ചത് പോലെ മാറ്റമില്ല. നിലവിൽ 6.5 ശതമാനമാണ് രാജ്യത്തെ റീപ്പോ നിരക്ക്. ഇത് തുടരും. പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ സഹനപരിധിക്കുള്ളിൽ നിർത്താൻ കഴിഞ്ഞത് കേന്ദ്ര ബാങ്കിന് സാഹചര്യങ്ങൾ…

Read More

രാജസ്ഥാനില്‍ 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗഹലോത്

സംസ്ഥാനത്ത് പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്. ഇതോടെ 100 യൂണിറ്റ് വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്ക് പൂജ്യമായിരിക്കുമെന്നും ഗഹ്‌ലോത് വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയായിരുന്നു ഗെഹ്‌ലോതിന്റെ പ്രഖ്യാപനം. ‘വിലക്കയറ്റ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ജനങ്ങളോട് സംവദിച്ചതില്‍ നിന്നും വൈദ്യുതി ബില്ലുകളില്‍ നല്‍കുന്ന ഇളവില്‍ മാറ്റം വേണമെന്ന അഭിപ്രായമുയര്‍ന്നിരുന്നു. മെയ് മാസത്തിലെ വൈദ്യുതി ബില്ലിലെ ഇന്ധന സര്‍ചാര്‍ജിലും മാറ്റം വേണമെന്ന പൊതു അഭിപ്രായം കണക്കിലെടുത്താണ്…

Read More

ജോ ബൈഡൻ അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കും; ഔദ്യോഗിക പ്രഖ്യാപനമായി

അടുത്ത വർഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ. എൺപതുകാരനായ ബൈഡനാണ് യുഎസിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ്.  ഇതോടെ, ഡെമോക്രാറ്റ് പാർട്ടി അംഗങ്ങളായ ബൈഡനും നിലവിലെ വൈസ് പ്രസിഡന്റ്, ഇന്ത്യൻ വംശജ കമല ഹാരിസും വീണ്ടും മത്സരിക്കുന്നതിൽ ഔദ്യോഗിക തീരുമാനമായി. മൂന്നു മിനിറ്റ് വിഡിയോയിലൂടെയാണ് ബൈഡൻ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

Read More

സര്‍ക്കാരിനെ വെട്ടിലാക്കി സച്ചിന്റെ നിരാഹാര നീക്കം

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാസം അവശേഷിക്കേ രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ വീണ്ടും ഗെലോട്ട്-സച്ചിന്‍ പടലപ്പിണക്കം രൂക്ഷമാകാന്‍ കളമൊരുങ്ങുന്നു. മുഖ്യമന്ത്രി അശോക് ഗലോട്ടിനെ വെട്ടിലാക്കാനുള്ള പുതിയ നീക്കവുമായി യുവനേതാവ് സച്ചിന്‍ പൈലറ്റ് രംഗത്തെത്തി. അഴിമതിക്കാര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നിരാഹാര സമരം നടത്തുമെന്ന് സച്ചിന്‍ പ്രഖ്യാപിച്ചു. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികള്‍ക്കെതിരെ ഗെലോട്ട് സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് സച്ചിന്റെ ആവശ്യം. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത്…

Read More

യുഎഇയിൽ ജോലിക്കിടെയുള്ള ഗുരുതര വൈകല്യത്തിന് കൂടുതൽ നഷ്ടപരിഹാരം

യുഎഇയിൽ തൊഴിലിടങ്ങളിലെ അപകടത്തെത്തുടർന്ന് ജീവിക്കാനാവാത്ത വിധം വൈകല്യം സംഭവിച്ചാൽ മരണം സംഭവിക്കുന്ന തൊഴിലാളിക്കു നൽകുന്നതിനു തുല്യമായ നഷ്ടപരിഹാരം നൽകണമെന്നു മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. അവസാനം നൽകിയ വേതനത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തുക നിശ്ചയിക്കും. നഷ്ടപരിഹാര നടപടികൾ പൂർത്തിയാകും മുൻപ് വീസ റദ്ദാക്കരുതെന്നും ഉത്തരവിൽ പറയുന്നു. തൊഴിൽ സ്ഥലത്ത് അപകടം സംഭവിക്കുകയോ രോഗബാധിതരാവുകയോ ചെയ്യുന്നവരുടെ മെഡിക്കൽ റിപ്പോർട്ട് 10 ദിവസത്തിനകം സർക്കാരിൽ നൽകണം. പരുക്കിന്റെ തീവ്രത കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനാണിത്. തൊഴിലിടങ്ങളിൽ…

Read More