യുപിഎസ്സി സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു; മലയാളി സിദ്ധാർഥ് രാംകുമാറിന് നാലാം റാങ്ക്

രാജ്യത്ത് യുപിഎസ്സി സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡി. അനന്യാ റെഡ്ഡി മൂന്നാം റാങ്കും നേടി. മലയാളിയായ സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. ആശിഷ് കുമാർ(8), വിഷ്ണു ശശികുമാർ(31), പി.പി. അർച്ചന(40), ആർ. രമ്യ(45), മോഹൻ ലാൽ(52), ബെൻജോ പി. ജോസ്(59), സി. വിനോതിനി(64), പ്രിയാ റാണി(69), ഫാബി റഷദ്(71), എസ്. പ്രശാന്ത്(78), ആനി ജോർജ്(93) തുടങ്ങിയവർക്കും ആദ്യ 100ൽ റാങ്കുണ്ട്. ഇക്കുറി ജനറൽ വിഭാഗത്തിൽ…

Read More

മുക്താർ അൻസാരിയുടെ മരണം; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ

മുക്താർ അൻസാരിയുടെ മരണത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. 3 അംഗ സംഘം അൻസാരിയുടെ മരണം അന്വേഷിക്കുമെന്നാണ് വിവരം. അതേസമയം, മുക്താർ അൻസാരിയുടെ മരണം സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന ആരോപണവുമായി പ്രതിപക്ഷം രം​ഗത്തെത്തി. മരണത്തെ തുടർന്ന് യുപിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുക്താർ അൻസാരിയുടെ മരണത്തിൽ യുപി സർക്കാറിനെതിരെ കടുത്ത വിമർശവുമായി അഖിലേഷ് യാദവ് രം​ഗത്തെത്തി. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഏത് സാഹചര്യത്തിലും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയാണ് സർക്കാറിന്റെ ഉത്തരവാദിത്വം….

Read More

വിശുദ്ധ റമദാൻ; തടവുകാർക്ക് പൊതുമാപ്പ് നൽകി യുഎഇ, സൗദി, ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ

വിശുദ്ധ മാസമായ റമദാനിൽ അർഹരായ തടവുകാർക്ക് പൊതുമാപ്പ് നൽകി ഗൾഫ് രാജ്യങ്ങൾ. പുതിയ ജീവിതം തുടങ്ങാൻ അവസരം നൽകുന്നതിന്റെ ഭാഗമായി ഖത്തറും സൗദിയും യുഎഇയും ആയിരക്കണക്കിന് തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയക്കുന്നത്. യുഎഇയിൽ മാത്രം 2,592 തടവുകാർക്കാണ് മോചനം. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും മോചിതരിൽ ഉൾപ്പെടുന്നു. യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 735 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്ക് ചുമത്തിയ…

Read More

രാജ്യത്ത് പാചക വാതക വില 100 രൂപ  കുറയ്ക്കും; വനിതാ ദിന സമ്മാനമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു

രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ ദിന സമ്മാനമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. അതേസമയം, ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി തുടരാൻ ഇന്നലെ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. Today, on Women’s Day, our Government has decided to reduce LPG cylinder prices by Rs. 100. This will significantly ease the financial burden on millions of…

Read More

ഡൽഹിയിൽ 18 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ; പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി

2024-25 സാമ്പത്തിക വർഷം മുതൽ ഡൽഹിയിലെ 18 വയസിനു മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ നൽകാൻ ആം ആദ്മി സർക്കാർ. ‘മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന’ പദ്ധതിവഴിയാണ് പ്രതിമാസം ആയിരം രൂപ നൽകുക. ധനമന്ത്രി അതിഷി ഇന്ന് നടത്തിയ ബജറ്റ് പ്രസംഗത്തിലാണ് തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെയുള്ള സുപ്രധാന പ്രഖ്യാപനം. തന്റെ കന്നി ബജറ്റ് പ്രസംഗമാണ് അതിഷി നടത്തിയത്.  സർക്കാർ ഉദ്യോഗസ്ഥർ, പെൻഷൻ ലഭിക്കുന്നവർ‌, ആദായനികുതി അടയ്ക്കുന്നവർ എന്നിവരൊഴികെയുള്ള സ്ത്രീകൾക്കാകും ആയിരം രൂപ നൽകുക. 76,000 കോടി രൂപയുടെ ബജറ്റാണ് 2024–25 വർഷം സഭയിൽ അവതരിപ്പിച്ചത്….

Read More

കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ച സംഭവം: മൂന്നാറിൽ എൽഡിഎഫ് ഹർത്താൽ

മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ  ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹർത്താൽ ആചരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ സുരേഷ് കുമാറിൻറെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇന്നലെ രാത്രി 9.30നായിരുന്നു കാട്ടാന ആക്രമണം. അപകടത്തിൽ പരുക്കേറ്റ രണ്ടു പേർ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. എസക്കി രാജ, ഭാര്യ റജീന എന്നിവർക്കാണ് പരിക്കേറ്റത്. …

Read More

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് അന്വേഷിച്ച പൊലീസുകാര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് പൊലീസ് മേധാവി

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ് അന്വേഷണസംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ കോടതി വിധിയില്‍ സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു. കേസ് അന്വേഷിച്ച പോലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാനും സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. മുൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയും നിലവിൽ വി ഐ പി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ…

Read More

ഇനി മുതൽ ആപ് സ്റ്റോറിന് പുറത്ത് നിന്നും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം; പുതിയ മാറ്റവുമായി ആപ്പിള്‍

ആപ് സ്റ്റോറുകളിൽ നിന്നല്ലാതെ ഇതര സ്റ്റോറുകളിൽ നിന്നും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാനുള്ള അവസരമൊരുക്കി ആഗോള ടെക് ഭീമൻമാരായ ആപ്പിൾ. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ് നിയമം പ്രാബല്യത്തിൽ വരുന്നതിനാലാണ് ഈ മാറ്റം. ഐ-ഫോൺ യൂസർമാർക്ക് സഫാരി അല്ലാതെ മറ്റേതെങ്കിലും ബ്രൗസർ ഡിഫോൾട്ടായി തിരഞ്ഞെടുക്കാനും ഇനി സാധിക്കും. 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുള്ള ഐ-ഫോൺ യൂസർമാർക്കാണ് ആപ് സ്റ്റോറിനു പുറമെ ഇതര സ്‌റ്റോറുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാനാവുക. ഐ.ഒ.എസ് 17.4 വേർഷനിലുള്ള യൂസർമാർക്കാണ് ഈ സേവനം ലഭ്യമാവുക….

Read More

ഇലക്ട്രിക് ബസ് വാങ്ങുന്നതിനോട് യോജിപ്പില്ല; നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് മന്ത്രി

കെഎസ്ആര്‍ടിസിയിലെ ചിലവ് കുറക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അഴിമതി ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെ എസ് ആർ ടി സി യൂണിയനുകളുമായുള്ള ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും മന്ത്രി വ്യക്തമാക്കി. യൂണിയനുകളുമായി പ്രത്യേകം ചർച്ച നടത്തുമെന്നും. സ്റ്റോക്ക്, അക്കൗണ്ട്, പർച്ചേയ്സ് എന്നിവക്കായി പുതിയ സോഫ്റ്റ്‌വെയർ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. കെ എസ് ആർ ടി സി…

Read More

കാർഷിക വായ്പ: മുതൽ അടച്ചാൽ പലിശ എഴുതിത്തള്ളുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

സഹകരണ ബാങ്കുകൾ വഴിയുള്ള കാർഷിക വായ്പയുടെ മുതൽ തിരിച്ചടച്ചാൽ പലിശ സർക്കാർ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭാ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഇടത്തരം, ദീർഘകാല വായ്പകൾക്കാണ് ഇതു ബാധകം. വരൾച്ചാക്കെടുതി ഏറ്റവുമധികം ബാധിച്ച വടക്കൻ കർണാടകയിലെ കർഷകർക്കായിരിക്കും ഇതേറെ ഗുണം ചെയ്യുന്നത്. 2 ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പ മുഴുവനായി എഴുതിത്തള്ളാൻ സർക്കാർ തയാറാകണമെന്നു ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ബിജെപി പ്രകടന പത്രികയിൽ 1 ലക്ഷം രൂപ വരെയുള്ള കാർഷിക…

Read More