രാജസ്ഥാനിലെ വാഹനാപകടം; മരിച്ചവരുടെ ബന്ധുവിന് 2 ലക്ഷം, പരിക്കേറ്റവര്‍ക്ക് 50000 ധനസഹായം: അനുശോചിച്ച് പ്രധാനമന്ത്രി

രാജസ്ഥാനിലെ ധോൽപൂരിലുണ്ടായ  വാഹനാപകടത്തിൽ 12 പേര്‍ മരിച്ച സംഭവത്തിൽ അനുശോചനം  അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  അപകടത്തിൽ മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്കു രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പിഎംഎൻആർഎഫിൽ നിന്നു നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.   രാജസ്ഥാൻ സര്‍ക്കാറിന്റെ മേൽനോട്ടത്തിൽ പ്രദേശിക ഭരണ സംവിധാനങ്ങൾ അപകടത്തിൽ പെട്ടവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തുവരുന്നതായും അദ്ദേഹം വാര്‍ത്താ കുറിപ്പിൽ അറിയിച്ചു. ധോൽപൂരിലെ ദേശീയപാതയിൽ ശനിയാഴ്ച രാത്രി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചത്….

Read More

വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസം; കാർഷിക ഗ്രാമ വികസന ബാങ്ക് വായ്‌പ്പകൾ എഴുതി തള്ളും

വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസമായി സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ പ്രഖ്യാപനം. വയനാട് ദുരന്ത ബാധിതരുടെ വായ്‌പ്പകൾ എഴുതി തള്ളാൻ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തീരുമാനിച്ചു. 52 പേരുടെ 64 വായ്‌പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്. ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്‌പ്പകളാണ് ഇപ്രകാരം മൊത്തത്തിൽ എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഒരു മാസത്തിനകം നടപടി പൂർത്തിയാക്കുമെന്നും ഈടായി നൽകിയ പ്രമാണങ്ങൾ തിരികെ നൽകുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിനൊപ്പം…

Read More

ലഡാക്കിൽ പുതുതായി അഞ്ച് ജില്ലകൾ കൂടി പ്രഖ്യാപിച്ച് കേന്ദ്രം; ഇതോടെ ജില്ലകളുടെ എണ്ണം ഏഴായി

കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിൽ പുതുതായി അഞ്ചു ജില്ലകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുതിയ ജില്ലകൾ പ്രഖ്യാപിച്ചത്. സൻസ്‌കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ ജില്ലകൾ. ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി. ലേ, കാർഗിൽ എന്നിങ്ങനെ രണ്ട് ജില്ലകളാണ് നേരത്തെ ലഡാക്കിലുണ്ടായിരുന്നത്. ലഡാക്കിലെ ജനങ്ങൾക്ക് ധാരാളം അവസരങ്ങൾ സൃഷ്ടിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഷാ എക്‌സിൽ കുറിച്ചു. പുതിയ ജില്ലകളിലൂടെ എല്ലാ മുക്കിലും മൂലയിലും ഭരണം ശക്തിപ്പെടുത്താനാകുമെന്നും ആനുകൂല്യങ്ങൾ ജനങ്ങളുടെ…

Read More

വ്യോമാക്രണം നടത്തി ഇസ്രയേൽ; മുന്നൂറിലേറെ റോക്കറ്റ് വർഷിച്ച് ഹിസ്ബുല്ല; സംഘർഷം രൂക്ഷം

ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ സംഘർഷം രൂക്ഷം. ലെബനലിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. വ്യോമാക്രമണത്തിനുള്ള മുന്നൊരുക്കങ്ങൾ ഹിസ്ബുല്ല നടത്തുന്നതായി ബോധ്യപ്പെട്ടതിനാലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ടു ചെയ്തു. തിരിച്ചടിയായി, ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി മുന്നൂറിലധികം റോക്കറ്റുകൾ ഹിസ്ബുല്ല അയച്ചു. ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചർ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈനിക വക്താക്കൾ പറഞ്ഞു. തെക്കൻ ലെബനനിലാണ് പ്രധാനമായും ആക്രമണം നടത്തിയത്. യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടന്നു. സംഘർഷം രൂക്ഷമായ…

Read More

ചെളി വാരിയെറിയുന്നു; നിയമനടപടിയുമായി മുന്നോട്ടെന്ന് രഞ്ജിത്ത്

ആരോപണങ്ങൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നു സംവിധായകൻ രഞ്ജിത്ത്. സത്യമെന്താണെന്നറിയാതെയാണു ചിലർ ആക്രമണം നടത്തുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. ‘‘പാർട്ടിക്കെതിരെയും സർക്കാരിനെതിരെയും സംഘടിതമായി ആക്രമണം നടത്തുന്നു. ചെളി വാരിയെറിയുന്നു. അതിന് എന്റെ പേര് ഉപയോഗിക്കുന്നുവെന്നത് അപമാനകരമാണ്. ഞാനെന്ന വ്യക്തി കാരണം സർക്കാർ പ്രതിച്ഛായയ്ക്കു കളങ്കമേൽക്കുന്ന പ്രവൃത്തി എന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. നിയമപോരാട്ടത്തിലൂടെ സത്യം തെളിയിക്കും’’–രഞ്ജിത്ത് പറഞ്ഞു. സർക്കാർ സ്ഥാനം തുടരുന്നതു ശരിയല്ല എന്നാണ് തീരുമാനിച്ചത്. ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടത് എന്നതിനാൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു….

Read More

എയർ ഇന്ത്യ എക്‌സ്പ്രസ് വക ആറ് റൂട്ടുകൾ കൂടി; തിരുവനന്തപുരം – ചെന്നൈ ആഴ്ചയിൽ ഒമ്പത് സർവീസ്

രാജ്യത്ത് ആഭ്യന്തര സർവീസുകൾ കൂടുതൽ വ്യാപിപിക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഒറ്റ ദിവസം കൊണ്ട് ആറ് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം – ചെന്നൈ, ചെന്നൈ- ഭുവനേശ്വർ, ചെന്നൈ- ബാഗ്ഡോഗ്ര, കൊൽക്കത്ത- വാരണാസി, കൊൽക്കത്ത- ഗുവാഹത്തി, ഗുവാഹത്തി- ജയ്പൂർ എന്നീ റൂട്ടുകളിലാണ് പുതിയ സർവീസുകൾ ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് മുമ്പ് ആഴ്ചയിൽ രണ്ടെണ്ണം ഉണ്ടായിരുന്നത് ഇപ്പോൾ ഒമ്പത് ആയി വർദ്ധിച്ചിട്ടുണ്ട്. ദിവസവും വൈകുന്നേരം 6.50ന്…

Read More

‘ഗുഡ് ബൈ റസ്ലിങ്’ ; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരിസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. ‘ഗുഡ് ബൈ റസ്ലിങ്’ എന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ഇട്ടുകൊണ്ടാണ് ഗുസ്തിയില്‍നിന്നുള്ള തന്റെ വിരമിക്കല്‍ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്.സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്ത് ബാക്കിയില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. ‘എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു, ഞാന്‍ പരാജയപ്പെട്ടു.. ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്‌നങ്ങളും എന്റെ ധൈര്യവും നശിച്ചു. ഇനിയെനിക്ക് ശക്തിയില്ല. ഗുഡ് ബൈ റസ്ലിങ് 2001-2024. എല്ലാവരോടും ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ക്ഷമിക്കൂ’,…

Read More

ടി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജ‍ഡേജ

രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിക്കും പിന്നാലെ ട്വന്‍റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ടീം ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡ‍േജ. ബാര്‍ബഡോസില്‍ ട്വന്‍റി 20 ലോകകപ്പ് ഉയര്‍ത്തിയ ശേഷമാണ് ജഡേജ കുട്ടി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടി 20 ലോകകപ്പുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം ജഡേജ ഇൻസ്റ്റയിലൂടെ അറിയിച്ചത്.  ”നന്ദി നിറഞ്ഞ ഹൃദയത്തോടെ, ടി20 രാജ്യാന്തര മത്സരങ്ങളോട് ഞാൻ വിടപറയുന്നു. അഹങ്കാരത്തോടെ കുതിക്കുന്ന ഉറച്ച കുതിരയെ പോലെ,…

Read More

മറ്റന്നാൾ അര്‍ധരാത്രി മുതൽ മിൽമയിൽ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരം

ജൂൺ 24 ന് രാത്രി 12 മണി മുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക് പോകും. മിൽമയിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിൽമ മാനേജ്മെൻ്റിന് വിഷയത്തിൽ നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലന്നാണ് ട്രേഡ് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തുന്നത്. ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരൻ, എഐടിയുസി നേതാവ് അഡ്വ മോഹൻദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചിരിക്കുന്നത്.

Read More

റഫയിൽ താൽക്കാലിക വെടിനിർത്തലുണ്ടാകുമെന്ന് ഇസ്രയേൽ സൈന്യം; ദിവസവും 12 മണിക്കൂർ യുദ്ധം മരവിപ്പിക്കും

തെക്കൻ ഗാസാ മുനമ്പിൽ ദിവസവും 12 മണിക്കൂർ താൽകാലിക വെടിനിർത്തലുണ്ടാകുമെന്ന് ഇസ്രയേൽ സൈന്യം. മേഖലയിലെ സാധാരണക്കാർക്കുള്ള സന്നദ്ധസംഘടനകളുടെ സഹായങ്ങൾ സുഗമമായി എത്തിക്കുന്നതിനു വേണ്ടിയാണിത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദിവസവും രാവിലെ 8 മണിമുതൽ വൈകിട്ട് 7 മണിവരെ റഫയിൽ യുദ്ധം മരവിപ്പിക്കുമെന്നും സൈന്യം പറഞ്ഞു. മേഖലയിലേക്ക് സഹായവുമായെത്തുന്ന ട്രക്കുകൾക്ക് റഫയിലേക്കുള്ള പ്രധാന പ്രവേശനമാർഗമായ ‌കരേം ഷാലോം കടക്കാനും സലാ അ ദിൻ ദേശീയപാതയിലൂടെ പോകാനും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് വെടിനിർത്തൽ. മേയിൽ ഇസ്രയേൽ സൈന്യം റഫയിലേക്ക് കടന്നതുമുതൽ കരേം ഷാലോം…

Read More