
ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്
ഏകദിന ക്രിക്കറ്റ് ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചില്ല. 15 അംഗ ടീം നയിക്കുന്നത് രോഹിത് ശർമ്മയാണ്. പരിക്കുമാറി തിരിച്ചെത്തുന്ന കെ എൽ രാഹുൽ, ജസ്പ്രീത് ബുമ്ര എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.സെലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കർ, ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവർ ചേർന്ന് ശ്രീലങ്കയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജുവിനെ കൂടാതെ യൂസ്വേന്ദ്ര ചഹൽ, തിലക് വർമ്മ എന്നിവർക്കും ടീമിൽ…