
വ്യാജ കോളുകളും എസ്എംഎസുകളും തിരിച്ചറിയാം; പുതിയ നിയമങ്ങളുമായി ട്രായ്; മെയ് ഒന്നു മുതൽ മാറ്റം
വ്യാജ, പ്രൊമോഷണൽ കോളുകൾ, എസ്എംഎസ് എന്നിവ സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). 2023 മെയ് ഒന്നു മുതൽ മാറ്റങ്ങൾ നടപ്പിലാക്കാനാണ് പദ്ധതി. സ്പാം കോളുകളും എസ്എംഎസുകളും തിരിച്ചറിയാൻ ഒരു എഐ ഫിൽട്ടർ അവതരിപ്പിക്കണമെന്നാണ് രാജ്യത്തെ ടെലികോം കമ്പനികളോട് നിർദേശിച്ചതായി ടെലികോം അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. സ്‌പാം കോളുകളും എസ്‌എംഎസുകളും കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ടെലികോം ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്ന തീരുമാനമാകുമിത്. മെയ് ഒന്നു മുതൽ കോളുകളിലും എസ്എംഎസ് സേവനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…