പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കും; പുതിയത് വാങ്ങാന്‍ ബജറ്റില്‍ സഹായം

മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് നീക്കുന്നതിനായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി പ്രഖ്യാപിച്ച പദ്ധതിക്ക് ബജറ്റില്‍ പിന്തുണ പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നത് സമ്പദ്ഘടന നവികരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നാണ് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ അഭിപ്രായപ്പെട്ടത്. 2021-22 ലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വാഹന പൊളിക്കല്‍ നയത്തിന് കരുത്തേകുന്നതിനായി ആദ്യഘട്ടമെന്നോണം കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിക്കുന്നതിനായി ബജറ്റില്‍ പണം വകയിരുത്തുമെന്നാണ് ധനമന്ത്രി ഉറപ്പുനല്‍കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള പഴക്കം ചെന്ന വാഹനങ്ങളും…

Read More