കിസാൻ ക്രെഡിറ്റ് കാർഡ് 5 സംസ്ഥാനങ്ങളിൽ കൂടി; കാർഷികമേഖലയ്ക്ക് ബജറ്റിൽ 1.52 ലക്ഷം കോടി

കാർഷികമേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപ നീക്കിവെക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇതിൽ കാർഷിക മേഖലയിൽ ഉദ്പാദനവും ഉണർവും നൽകാനുള്ള വിവിധ പദ്ധതികൾ ഉൾപ്പെടുന്നു. കാർഷിക മേഖലയുടെ വളർച്ച ലക്ഷ്യംവെച്ചുള്ള ഗവേഷണത്തിന് പ്രാധാന്യം നൽകും. സ്വകാര്യമേഖലയെയും ഉൾപ്പെടുത്തിയായിരിക്കും പുതിയ വിളകൾ അടക്കം വികസിപ്പിക്കാനുള്ള ഗവേഷണം. മികച്ച ഉദ്പാദനം നൽകുന്ന 109 ഇനങ്ങൾ വികസിപ്പിക്കും. 5 സംസ്ഥാനങ്ങളിൽ കൂടി കിസാൻ ക്രെഡിറ്റ് കാർഡ് കൊണ്ടുവരും. രണ്ടുവർഷംകൊണ്ട് രാജ്യത്തെ ഒരുകോടി കർഷകർക്ക് ജൈവ കൃഷിക്കായി സർട്ടിഫിക്കേഷനും ബ്രാൻഡിങ്ങും നൽകുന്നതിന്…

Read More

ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കാൻ നടപടി; ബിസിസിഐയുടെ ഹർജിയിലാണ് ഉത്തരവ്

ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതുസംബന്ധിച്ച് ബംഗളൂരുവിലെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലിന്റെ ഉത്തരവിറങ്ങി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നൽകിയ ഹർജിയിലാണ് ഉത്തരവ്. ബിസിസിഐയ്ക്ക് സ്പോൺസർഷിപ്പ് ഇനത്തിൽ 158 കോടി രൂപയാണ് ബൈജൂസ് നൽകാനുള്ളത്. മലയാളി സംരംഭകനായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേണിനെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ബിസിസിഐയുടെ ഹർജി ദേശീയ കമ്പനി ലാ ട്രൈബ്യൂണൽ (എൻസിഎൽടി) കഴിഞ്ഞദിവസം അനുവദിച്ചിരുന്നു. ഇതിന്റെ…

Read More

ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും

ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും. 11 മണിക്കാണ് ക്യാബിനറ്റ്. മരണത്തിന് ഉത്തരവാദി റെയില്‍വെ ആണെന്നും കുടുംബത്തിന് സാമ്ബത്തിക സഹായം റെയില്‍വെ നല്‍കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. തോട് വൃത്തിയാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്.  മന്ത്രിമാര്‍, എംഎല്‍എമാര്‍, മേയര്‍ എന്നിവര്‍ക്ക് പുറമെ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ ഉള്‍പ്പടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. 

Read More

ദീപിക ഗര്‍ഭിണി; ആശംസകളുമായി ആരാധകർ

ബോളിവുഡിലെ ഗ്ലാമര്‍ ദമ്പതികളായ രൺവീർ സിങും ദീപിക പദുകോണും മാതാപിതാക്കളാകുവാന്‍ പോകുന്നു. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ൽ ഇരുവരും വിവാഹിതരായത്. ഇരുവരുടെയും ആദ്യത്തെ കുട്ടിയാണ് വരാന്‍ പോകുന്നത്.  ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദീപിക പദുകോൺ കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം അറിയിച്ചത്. കുഞ്ഞുടുപ്പുകളും കുട്ടി ഷൂസും കളിപ്പാട്ടങ്ങളും നിറഞ്ഞ ബാ​​ഗ്രൗണ്ടിൽ സെപ്റ്റംബർ 2024 എന്ന് എഴുതിയാണ് ​തനിക്കും രൺവീറിനും കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ദീപിക പദുകോൺ ആരാധകരെ അറിയിച്ചത്. ദീപികയ്ക്കും രൺവീറിനും ഈ അറിയിപ്പോടെ  ആശംസകളുടെ…

Read More

കേരളത്തിലേക്ക് 2 സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി റെയിൽവേ

ക്രിസ്മസ് തിരക്കുകൾ കണക്കിലെടുത്ത് താംബരത്ത് നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ സർവീസുകൾ നടത്താൻ അനുമതി നൽകി റെയിൽവേ. താംബരം-കൊല്ലം, താംബരം-മംഗളൂരു റൂട്ടുകളിലാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ഡിസംബർ അവസാനമാണ് സർവീസ്. സ്കൂൾ അവധി കഴിയുന്ന സമയമായതിനാൽ ചെന്നൈയിലേക്കുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന സർവീസാകും ഇത്. വടക്കൻ കേരളത്തിൽ ഉള്ളവർക്ക് പ്രയോജനപ്പെടുന്ന താംബരം-മംഗളൂരു സ്പെഷ്യൽ ട്രെയിൻ ഡിസംബർ 30 ശനിയാഴ്ചയാണ് ഉണ്ടാവുക. ശനിയാഴ്ച രാത്രി 11:20-ന് താംബരത്ത് നിന്ന് യാത്ര പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിൽ…

Read More

സഹകരണ പുനരുദ്ധാരണ നിധിക്ക് ആർബിഐ നിയന്ത്രണമില്ല; അടുത്ത ആഴ്ചയോടെ പാക്കേജ് പ്രഖ്യാപിക്കും; മന്ത്രിമന്ത്രി വിഎൻ വാസവൻ

സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്ന് പണം സമാഹരിച്ച് കരുവന്നൂർ ബാങ്കിൽ എത്തിക്കാനാണ് ശ്രമമെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ. സഹകരണ പുനരുദ്ധാരണ നിധിയ്ക്ക് ആർബിഐയുടെ നിയന്ത്രണമില്ല. അടുത്ത ആഴ്ചയോട് കൂടി ഒരു പാക്കേജ് കൂടി   പ്രഖ്യാപിക്കുമെന്നും വാസവൻ പറഞ്ഞു.  ‘കരുവന്നൂരിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാർ ഒരു പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഫലമായി ഏതാണ്ട് 73 കോടിയിലധികം രൂപ നിക്ഷേപകർക്ക് തിരിച്ചു കൊടുത്തു. 110 കോടി രൂപയോളം പുനക്രമീകരിച്ചിട്ടുണ്ട്. പലിശ കൊടുത്തും, നിക്ഷേപത്തിന്റെ ഒരു ഭാ?ഗം കൊടുത്തുമാണ്…

Read More

വൈനിന് ഡിമാന്റില്ല; വിപണിയിൽ കെട്ടിക്കിടക്കുന്ന വൈൻ നശിപ്പിക്കാൻ ധനസഹായം പ്രഖ്യാപിച്ച് ഫ്രാൻസ്

ജനങ്ങൾക്കിടയിൽ വൈനിന് ഡിമാന്റ് കുറഞ്ഞതോടെ വിപണിയിൽ കെട്ടിക്കിടക്കുന്ന ലിറ്റർ കണക്കിന് വൈൻ നശിപ്പിക്കാൻ ധനസഹായവുമായി ഫ്രാൻസിലെ ഭരണകൂടം. 216 മില്യൻ ഡോളറിന്റെ(ഏകേദശം 1,787 കോടി രൂപ) ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൻ സാമ്പത്തിക തിരിച്ചടി നേരിടുന്ന ഉൽപാദകരെ സഹായിക്കാനായാണ് സർക്കാരിന്റെ ഇടപെടൽ. ആളുകളുടെ മദ്യോപഭോഗത്തിലുണ്ടായ മാറ്റമാണ് വൈൻ ഉൽപാദകർക്കു തിരിച്ചടിയായത്. ജീവിതച്ചെലവ് കൂടിയതും കോവിഡിന് ശേഷമുള്ള മാറ്റങ്ങളുമെല്ലാം ഇതിനു കാരണമായി. മദ്യവിപണിക്ക് പേരുകേട്ട ബോർഡോ ഉൾപ്പെടെയുള്ള ഫ്രഞ്ച് നഗരങ്ങളിൽ മദ്യവിപണി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ആവശ്യക്കാർ കുറഞ്ഞതോടെ വൈൻ…

Read More

അവിവാഹിതർക്ക് വൻതുക പെൻഷൻ പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി

45-50 പ്രായക്കാർക്കിടയിൽ അവിവാഹിതർക്ക് പെൻഷൻ നൽകാൻ ഹരിയാന സർക്കാർ. അവിവാഹിതരായ സ്ത്രീക്കും പുരുഷനും 2750 രൂപ പെൻഷൻ നൽകുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു. വാർഷിക വരുമാനം 1.80 ലക്ഷത്തിന് താഴെയുള്ളവർക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. അവിവാഹിതരായ 45നും 60നും ഇട‌യിൽ പ്രായമുള്ള, വാർഷിക വരുമാനം 1.80 ലക്ഷം രൂപക്ക് താഴെയുള്ള എല്ലാവർക്കും പ്രതിമാസം 2750 രൂപ പെൻഷൻ നൽകാൻ സർക്കാർ തീരുമാനമെടുത്തെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള…

Read More

നാളെ എട്ട് മണിവരെ ഡോക്ടർമാരുടെ പണിമുടക്ക്; ഐ.എം.എ ശക്തമായ പ്രതിഷേധത്തിലേക്ക്‌

കൊട്ടാരക്കരയിൽ യുവഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ ശക്തമായ സമര പരിപാടികളുമായി ഡോക്ടർമാർ. 24 മണിക്കൂർ സമരപരിപാടികളാണ് ഐ.എം.എ. പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച എട്ട് മണി വരേയായിരിക്കും സമരം. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കുമെന്ന് ഐ.എം.എ. അറിയിച്ചു. അത്യാഹിത വിഭാഗം ഒഴികെ മുഴുവൻ ഡോക്ടർമാരും 24 മണിക്കൂർ സമരം പ്രഖ്യാപിച്ചു. ഇതിന് ശേഷം തുടര്‍ സമരപരിപാടികള്‍ എങ്ങനെ വേണം എന്നതുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് ചേരുന്ന യോഗത്തിൽ വെച്ച് തീരുമാനിക്കും. കൂടുതൽ സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ‘യുവ ഡോക്ടറുടെ കൊലപാതകത്തിൽ…

Read More

വന്ദേഭാരത് എക്സ്പ്രസ്; തിരുവനന്തപുരം, കാസർകോട് സമയവും ടിക്കറ്റ് നിരക്കും ഇന്ന് പ്രഖ്യാപിച്ചേക്കും

കേരളത്തിന് അനുവദിച്ച തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്‍റെ സമയക്രമവും ടിക്കറ്റ് നിരക്കും ‌റെയിൽവേ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. സമയക്രമത്തിന്‍റെ രൂപരേഖ റെയിൽവേ ബോർഡിന്‍റെ അംഗീകാരത്തിനു സമർപ്പിച്ചിട്ടുണ്ട്. പരീക്ഷണ ഓട്ടം നടത്തിയ സമയത്തോട് അടുപ്പിച്ചാകും യഥാർഥ സമയക്രമം നിലവിൽ വരിക. അതേസമയം വേണാട് എക്സ്പ്രസ് ഉൾപ്പെടെ നിലവിലുള്ള ട്രെയിനുകളുടെ സമയം മാറ്റരുതെന്ന ആവശ്യവും ശക്തമാണ്. വന്ദേഭാരത് ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ ട്രെയിനുകളുടെ നാളെ മുതലുള്ള സർവീസ് പുനക്രമീകരിച്ചിട്ടുണ്ട്

Read More