‘ജയലളിത ഹൈന്ദവർക്കു വേണ്ടി പ്രവർത്തിച്ച ഹിന്ദു നേതാവ്’: പ്രസ്താവന തള്ളി അണ്ണാ ഡിഎംകെ, അണ്ണാമലൈ വിവാദത്തിൽ

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിത ഹൈന്ദവർക്കു വേണ്ടി പ്രവർത്തിച്ച ഹിന്ദു നേതാവായിരുന്നു എന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പ്രസ്താവനയെച്ചൊല്ലി വിവാദം. ജയലളിതയുണ്ടായിരുന്നപ്പോൾ തമിഴ്നാട്ടിൽ ഹിന്ദുക്കളിൽ നിന്ന് അവർക്ക് ഏറെ പിന്തുണ ലഭിച്ചിരുന്നു. അവർ ഹിന്ദുമതത്തിനായി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തതാണ് അതിനു കാരണമെന്നും അണ്ണാമലൈ പറഞ്ഞിരുന്നു. ജയലളിത ഒരു പരമോന്നത ഹൈന്ദവ നേതാവായിരുന്നെന്നു തെളിയിക്കുന്നതായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. എന്നാൽ അവരുടെ മരണശേഷം അവരുടെ പാർട്ടിയായ അണ്ണാഡിഎംകെ ഈ നയത്തിൽ നിന്നു മാറി. ഇതുമൂലം തമിഴ്നാട്ടിലുണ്ടായ വലിയ…

Read More

‘രാജ്യത്തെ വ്യവസായികളെ കോൺഗ്രസ് അപകീർത്തിപ്പെടുത്തി, അംബാനിയും അദാനിയും എന്നത് അവർക്ക് വൃത്തികെട്ട വാക്ക്’ – കെ. അണ്ണാമലൈ

രാജ്യത്തെ വ്യവസായികളെ കോൺഗ്രസ് അപകീർത്തിപ്പെടുത്തിയെന്നും അംബാനിയും അദാനിയും എന്നത് അവർക്ക് വൃത്തികെട്ട വാക്കാണെന്നും ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ. അംബാനിയും അദാനിയും കോൺഗ്രസിന് ടെംപോ വാൻ നിറയെ കള്ളപ്പണം കൈമാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചതിന് പിന്നാലെയാണ് അണ്ണാമലൈയുടെ ഈ പരാമർശം. 2019 മുതൽ കോൺഗ്രസ് വ്യവസായികൾക്കെതിരെ രംഗത്തുണ്ട്. ഇത്രനാളായി അധിക്ഷേപിക്കുന്ന വ്യവസായികളിൽ നിന്ന് നിങ്ങൾ ഇപ്പോൾ എത്ര പണം കൈപ്പറ്റിയെന്ന് പറയൂ എന്നാണ് പ്രധാനമന്ത്രി പറയാൻ ഉദ്ദേശിച്ചത്. കോൺഗ്രസിന്റെ ചിന്താഗതി വ്യവസായികൾ അനധികൃതമായി…

Read More

നിങ്ങളുടെ ഗ്യാരണ്ടികൾ എല്ലാം വായുവിൽ അലിഞ്ഞുചേർന്നു; ‘മോദിയെ തമിഴ് ജനത എങ്ങനെ വിശ്വസിക്കും?’ : സ്റ്റാലിൻ

 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മോദിയുടെ കണ്ണീർ സ്വന്തം കണ്ണുകൾ പോലും വിശ്വസിക്കില്ലെന്നാണ് സ്റ്റാലിൻ പറഞ്ഞത്. തമിഴ് അറിയില്ലെന്ന് പറഞ്ഞ് മോദി കരയും. എന്നാൽ ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിക്കുകയും ചെയ്യും. മോദിയെ തമിഴ് ജനത എങ്ങനെ വിശ്വസിക്കുമെന്നാണ് സ്റ്റാലിന്‍റെ ചോദ്യം. വിമാനങ്ങളിൽ തമിഴിൽ അറിയിപ്പ് നിർബന്ധം ആക്കുമെന്ന മോദിയുടെ 2019ലെ പ്രസംഗത്തിൻറെ വീഡിയോ പങ്കുവെച്ചാണ് സ്റ്റാലിന്റെ വിമർശനം. “കള്ളപ്പണം വീണ്ടെടുക്കൽ, മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം, രണ്ട് കോടി തൊഴിലവസരങ്ങൾ- നിങ്ങളുടെ ഗ്യാരണ്ടികൾ എല്ലാം…

Read More

വിദ്വേഷ പരാമർശം; അണ്ണാമലൈയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി

ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി.വിദ്വേഷ പരാമര്‍ശ കേസിലെ ഉത്തരവിലാണ് അണ്ണാമലൈക്കെതിരെ കോടതി ആഞ്ഞടിച്ചത്. അണ്ണാമലൈ സമൂഹത്തെ വിഭജിക്കാനും വര്‍ഗീയ ചിന്ത ഉണര്‍ത്താനും ശ്രമിച്ചതായി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ വ്യക്തമാക്കി. വിദ്വേഷപരാമർശമുള്ള ആറ് മിനിറ്റ് വീഡിയോ മാത്രമാണ് ബിജെപി ട്വിറ്ററിൽ പങ്കുവച്ചത്. 45 മിനിട്ടുള്ള അഭിമുഖത്തിലെ മറ്റു ഭാഗങ്ങൾ ഒഴിവാക്കിയതിന്‍റെ ലക്ഷ്യം വ്യക്തമാണെന്നും ജസ്റ്റിസ് നിരീക്ഷിച്ചു. ദീപാവലിക്ക് രണ്ടു ദിവസം മുൻപാണ് അഭിമുഖം പുറത്തുവിട്ടത്. ക്രിസ്ത്യാനികൾ ഹിന്ദുസംസ്കാരത്തെ നശിപ്പിക്കാൻ…

Read More

സാമുദായിക സ്പർദ്ധയുണ്ടാക്കാൻ ശ്രമം; തമിഴ്‌നാട് ബിജെപി പ്രസിഡന്റ് അണ്ണാമലൈക്കെതിരെ കേസെടുത്തു

തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്. ധർമപുരിയിലെ കത്തോലിക്കാ പള്ളിയിൽ യുവാക്കളുമായി ഉണ്ടായ വാക്കേറ്റത്തിലാണ് കേസ്. സാമുദായിക സ്പർദ്ധ ഉണ്ടാക്കാൻ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ അണ്ണാമലൈക്കെതിരെ ചുമത്തിയിട്ടുണ്ട്. പള്ളിപ്പെട്ടി സ്വദേശി കാർത്തിക് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. 153 (എ) , 504, 505(2) വകുപ്പുകൾ ചുമത്തിയാണ് അണ്ണാമലൈക്കെതിരെ കേസെടുത്തത്. പാപ്പിരെടിപെട്ടിക്ക് സമീപം ബൊമ്മിടി സെന്റ് ലൂർദ് പള്ളിയിലുണ്ടായ വാക്കേറ്റത്തിലാണ് കേസ്.  എൻ മൺ എൻ മക്കൾ റാലിക്കിടെ അണ്ണാമലൈ പള്ളിയിൽ കയറാൻ ശ്രമിച്ചപ്പോൾ…

Read More