അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസ് ; എഫ് ഐ ആർ ചോർന്നത് സാങ്കേതിക തകരാർ കാരണമെന്ന് എൻഐസി

ചെന്നൈ അണ്ണാ സർവകലാശാല ബലാത്സംഗക്കേസിൽ ചെന്നൈ പൊലീസിന്റെ വാദം പിന്തുണച്ച് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫോമാറ്റിക്സ് സെൻ്റർ (എൻഐസി). അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ അടങ്ങിയ എഫ്ഐആ‍‍ർ ചോർന്നതിന് കാരണം സാങ്കേതിക തകരാർ ആകാമെന്ന് എൻഐസി അറിയിച്ചു. ബലാത്സംഗം അടക്കമുള്ള കേസുകളിലെ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാകാത്ത നിലയിലാണ് സാധാരണ ക്രൈം ക്രിമിനല്‍ ട്രാക്കിം​ഗ് നെറ്റ് വര്‍ക്ക് സിസ്റ്റത്തിൽ (സിസിടിഎൻഎസ്) അപ്‌ലോഡ് ചെയ്യാറുള്ളത്. എന്നാൽ നിയമസംഹിതയായ ഐപിസിയിൽ നിന്ന് ബിഎൻഎസ്സിലേയ്ക്കുള്ള മാറ്റം പ്രതിഫലിക്കാതെ പോയതാകാം ഇവിടെ എഫ്ഐആ‍ർ…

Read More

‘പഠനത്തിൽ മാത്രം ശ്രദ്ധ വേണം; അണ്ണനാണ്, എന്നും എപ്പോഴും കൂടെയുണ്ടാകും’: പെണ്‍കുട്ടികൾക്ക് കത്തുമായി വിജയ്

അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൻ്റെ പശ്ചാത്തലത്തിൽ സ്വന്തം കൈപ്പട കൊണ്ട് കത്തെഴുതി തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷൻ കൂടിയായ തമിഴ് നടൻ വിജയ്. ‘തമിഴ്‌നാടിൻ്റെ സഹോദരിമാർക്ക്’ എന്നെഴുതി ആരംഭിച്ച കത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം അവരുടെ “സഹോദരനെ” പോലെ കൂടെയുണ്ടാകുമെന്നും “സുരക്ഷിത തമിഴ്നാട് സൃഷ്ടിക്കാൻ” ഒപ്പമുണ്ടാകുമെന്നും വിജയ് എഴുതി. ദയവുചെയ്ത് ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം തന്റെ കത്തിലൂടെ വിദ്യാർത്ഥിനിയോട് പറഞ്ഞു. കത്തിൽ തമിഴ്നാട്ടിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നതു…

Read More

അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസ് ; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

അണ്ണാ സർവകലാശാല ബലാത്സം​ഗ കേസിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് നിർദേശിച്ച് മദ്രാസ് ഹൈക്കോടതി. 3 മുതിർന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. കേസിലെ എഫ്ഐആർ ചോർന്നത് പ്രത്യേകം അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. ബി. സ്നേഹപ്രിയ, എസ്‌.ബ്രിന്ദ, അയമൻ ജമാൽ എന്നിവരാണ് സംഘത്തിലെ വനിത ഐപിഎസ് ഉദ്യോ​ഗസ്ഥർ. എഫ്ഐആറിലെ ലെ ഭാഷ ഞെട്ടിക്കുന്നതും അപലപനീയവും എന്ന് കോടതി വിമർശിച്ചു. ചെന്നൈ കമ്മീഷണറെയും സർവകലാശാലയെയും മദ്രാസ് ഹൈക്കോടിതി വിമർശിച്ചു. ഒരു പ്രതി മാത്രമെന്ന കമ്മീഷണരുടെ പ്രസ്താവന മുൻവിധി സൃഷ്ടിക്കുമെന്നും…

Read More

അണ്ണാ സർവകലാശാല ബലാംത്സംഗ കേസ് ; തമിഴ്നാട് പൊലീസിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ചെന്നൈ അണ്ണാ സർവകലാശാല ബലാത്സം​ഗ കേസിൽ ചെന്നൈ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി. കേസിന്റെ എഫ്ഐആർ ചോർന്നത് പൊലീസിന്റെ കൈയിൽ നിന്നെന്ന് കോടതി വിമർശിച്ചു. പെൺകുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന് ഉത്തരവാദി സർക്കാരാണ്. പൊലീസിന് ക്യാംപസിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും അതേ സമയം പ്രതിക്ക് പൂർണസ്വാതന്ത്യം നൽകിയിരിക്കുകയാണെന്നും കോടതി രൂക്ഷഭാഷയിൽ പ്രതികരിച്ചു. കേസിൽ ഇന്ന് നടന്ന വാദത്തിലായിരുന്നു കോടതിയുടെ നിരീക്ഷണം. ക്യാമ്പസിൽ ദുരനുഭവം നേരിട്ട പെൺകുട്ടികൾ ഉണ്ടെങ്കിൽ മുന്നോട്ടുവരണം എന്ന് കോടതി പറഞ്ഞു. 10 വർഷമായി പ്രതി ക്യാമ്പസിൽ കയറിയിറങ്ങുന്നു. എന്തെല്ലാം…

Read More

ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായി ; ക്യാമ്പസിൽ പ്രതിഷേധം , അന്വേഷണം ആരംഭിച്ച് പൊലീസ്

ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായതായി പരാതി. ഇന്നലെ രാത്രി ക്യാമ്പസിനുള്ളിൽ വെച്ചാണ് ദാരുണ സംഭവമുണ്ടായത്. സുഹൃത്തിനൊപ്പം ക്യാമ്പസിൽ നിൽകുമ്പോഴാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ക്യാംപസിൽ പ്രതിഷേധം ശക്തമാണ്. അണ്ണാ സർവകലാശാല ക്യാംപസിലെ ലാബിന് സമീപം തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് നടുക്കുന്ന സംഭവമുണ്ടായത്. മെക്കാനിക്കൽ എന്ജനിയറിങ്ങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശി സുഹൃത്തായ നാലാം വർഷവിദ്യാർത്ഥിക്കൊപ്പം നിൽകുമ്പോൾ അപരിചിതനായ ഒരാൾ അടുത്ത് എത്തി. പ്രകോപനം ഒന്നും ഇല്ലാതെ ഇരുവരെയും മർദിക്കാൻ തുടങ്ങി….

Read More