
താന്‍ രോഗബാധിതയാണ്, ബോഡി ഷെയ്മിംഗ് കമന്റിട്ട് തന്നെ വേദനിപ്പിക്കരുത്: അന്ന രാജന്‍
മലയാളികള്‍ ക്ക് സുപരിചിതയായ നടിയാണ് അന്ന രാജന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അന്ന രാജന്‍. താരം പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയ്മിംഗും അന്ന നേരിടാറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെയുള്ള ബോഡി ഷെയ്മിംഗിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അന്ന രാജന്‍. കഴിഞ്ഞ ദിവസം അന്ന ഒരു ഡാന്‍സ് റീല്‍ പങ്കുവച്ചിരുന്നു. പിന്നാലെ ഒരാള്‍ താരത്തെ അപമാനിക്കുന്ന കമന്റുമായി എത്തുകയായിരുന്നു. മാംസപിണ്ഡത്തിന് അനങ്ങാന്‍ വയ്യ എന്നായിരുന്നു കമന്റ്. തുടര്‍ന്നാണ് അന്ന സ്‌റ്റോറിയിലൂടേയും…