
അന്നാ ബെന്നിന്റെ അടുത്ത സുഹൃത്തുക്കൾ ആരെന്നറിയാമോ..?
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ബേബിയായി രംഗത്തെത്തി മലയാളക്കര കീഴടക്കിയ നടിയാണ് അന്നാ ബെൻ. തിരക്കഥാകൃത്ത് ബെന്നി നായരമ്പലത്തിന്റെ മകളാണ് അന്ന. കുമ്പളങ്ങി നൈറ്റ്സിനു ശേഷം അഭിനയപ്രാധാന്യമുള്ള നിരവധി ചിത്രങ്ങളിലൂടെ അന്ന പ്രേക്ഷകരുടെ പ്രിയ നടിമാരിലൊരാളായി മാറുകയായിരുന്നു. ഇപ്പോൾ തന്റെ അടുത്ത സുഹൃത്തുക്കളെക്കുറിച്ചു തുറന്നുപറയുകയാണ് താരം. മലയാള സിനിമയിൽ ഏറ്റവും അടുത്ത സുഹൃത്ത് പാർവതി തിരുവോത്താണ്. ഏതുപ്രതിസന്ധി ഘട്ടത്തിലും കൂടെ ഉണ്ടാവുന്ന ഒരാളാണ് പാർവതി. ഏതൊരു പ്രശ്നത്തിലും പാർവതിയുടെ കൈയിൽ പരിഹാരമുണ്ടാവും. ഞാൻ ഏറ്റവും അധികം ആരാധിക്കുന്നയാളാണ്…