സമ്മർദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടത്; നിർമല സീതാരാമന്റെ പരാമർശത്തിനെതിരെ അന്നയുടെ പിതാവ്

അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പരാമർശത്തിനെതിരെ പിതാവ് സിബി ജോസഫ്. അന്ന നേരിട്ടത് ദൈവത്തെ ആശ്രയിക്കുന്നതിലും വലിയ പ്രതിസന്ധിയാണ്. തൊഴിലിടത്തെ സമ്മർദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടത്. മകൾ അനുഭവിച്ചത് മറ്റുള്ളവർ അടിച്ചേൽപ്പിച്ച സമ്മർദമെന്നും സിബി ജോസഫ് പറഞ്ഞു. ജോലി സമ്മർദത്തെ തുടർന്ന് അന്ന മരിച്ചതിൽ വിചിത്ര പരാമർശവുമായാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തിയത്. സമ്മർദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളിൽനിന്നു പഠിപ്പിക്കണമെന്നായിരുന്നു പരാമർശം. ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദങ്ങളെ നേരിടാനാകൂവെന്നും ചെന്നൈയിലെ…

Read More