അഞ്ജുശ്രീയുടെ മരണ കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്; രാസപരിശോധനാ ഫലം വന്നശേഷം സ്ഥിരീകരണം

അഞ്ജുശ്രീയുടെ മരണത്തിൽ ചില തെളിവുകൾ കിട്ടിയെന്ന് എസ്പി. ഈ തെളിവുകൾ സ്ഥിരീകരിക്കാൻ രാസപരിശോധന റിപ്പോർട്ട് ലഭിക്കണം. ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്നാണു ഫൊറൻസിക് സർജന്റെ നിഗമനമെന്നും എസ്പി വൈഭവ് സക്‌സേന പറഞ്ഞു. അഞ്ജുശ്രീയുടെ എന്തെങ്കിലും കത്ത് ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം ഇല്ലന്നോ ഉണ്ടെന്നോ പറയാതെ ഒഴിവാകുകയായിരുന്നു. ”പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി അനുസരിച്ച് ഭക്ഷ്യവിഷബാധയെ തുടർന്നുണ്ടാകുന്ന സാധാരണ തെളിവിനേക്കാൾ മറ്റ് ചിലത് ഉണ്ടായിരുന്നു. കരളിന്റെ പ്രവർത്തനം നിലച്ചിരുന്നു. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന് പൂർണത ലഭിക്കാൻ ശരീരാവയവങ്ങൾ രാസപരിശോധനയ്ക്ക്…

Read More