
താന്‍ ജനിച്ചത് തെറ്റായ യുഗത്തിൽ; മെഡല്‍ നേടിയപ്പോള്‍ സ്ഥാനക്കയറ്റം പോലും തന്നില്ല: അഞ്ജു ബോബി
കായികരംഗത്തെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുന്‍ കായികതാരം അഞ്ജു ബോബി ജോര്‍ജ്. താരങ്ങളോടുള്ള അവഗണനയില്‍ മുന്‍ സര്‍ക്കാരുകള്‍ക്കുനേരെ ഒളിയമ്പെയ്ത അഞ്ജു, താന്‍ ജനിച്ചത് തെറ്റായ യുഗത്തിലാണെന്നും പറഞ്ഞു. പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. ‘ഒരു കായിക താരമെന്ന നിലയില്‍ ഞാന്‍ കഴിഞ്ഞ 25 വര്‍ഷമായി ഇവിടെയുണ്ട്. ഒരുപാട് മാറ്റങ്ങള്‍ ഇവിടെ സംഭവിച്ചതായി ഞാന്‍ കാണുന്നു. 20 വര്‍ഷം മുമ്പ് ഇന്ത്യക്കുവേണ്ടി ആഗോള തലത്തില്‍ ആദ്യ മെഡല്‍ ഞാന്‍ നേടിയപ്പോള്‍,…