‘ദോശ ഉണ്ടാക്കാൻ അറിയാത്തവർക്ക് അത് കൊള്ളില്ലെന്നു പറയാനും അവകാശമില്ല മാഡം’; അഞ്ജലി മേനോനെ ട്രോളി എൻഎസ് മാധവൻ

സിനിമ എന്താണെന്നു പഠിച്ചിട്ട് റിവ്യൂ എഴുതുന്നതാണു നല്ലതെന്നും സിനിമ റിവ്യൂ ചെയ്യുന്നത് എങ്ങനെയെന്നു പഠിച്ച ശേഷം സിനിമകളെ വിലയിരുത്തണമെന്നുമുള്ള സംവിധായിക അഞ്ജലി മേനോന്റെ പരാമർശത്തെ വിമർശിച്ച് സാഹിത്യകാരൻ എൻ.എസ് മാധവൻ. ഫിലിം മേക്കിങ്ങിന്റെ വിവിധ ഘട്ടങ്ങളും പ്രോസസുകളും മനസിലാക്കിയ ശേഷം റിവ്യൂ ചെയ്യുന്നത് എല്ലാവർക്കും ഗുണകരമാകുമെന്നും എഡിറ്റിങ്ങിനെ കുറിച്ച് മനസിലാക്കാതെ ലാഗുണ്ട് എന്നു പറയുന്നതും നിരുത്തരവാദപരമായ പെരുമാറ്റമെന്നായിരുന്നു സംവിധായിക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് എൻഎസ് മാധവന്റെ ട്രോൾ. അഞ്ജലി മേനോൻ ഒരു തട്ടുകടയിലെത്തി ദോശ…

Read More