
‘പരസ്പര ബഹുമാനവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നവർ’; നന്ദമൂരി ബാലകൃഷ്ണയേക്കുറിച്ച് നടി അഞ്ജലി
ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ചിത്രത്തിലെ നായികയായ അഞ്ജലിയെ തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണ വേദിയിൽനിന്ന് തള്ളിമാറ്റിയ സംഭവം വിവാദത്തിനിടയാക്കിയിരുന്നു. അഞ്ജലിയോടുള്ള ബാലകൃഷ്ണയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഉയർന്നത്. ഈ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനുപിന്നാലെ അഞ്ജലി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധനേടുകയാണ്. തന്നോടുള്ള പെരുമാറ്റത്തിൽ ബാലകൃഷ്ണയ്ക്കെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്ന അവസരത്തിൽ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടാണ് അഞ്ജലി പോസ്റ്റിട്ടത് ഗ്യാങ്സ് ഓഫ് ഗോദാവരി പ്രീ- റിലീസ് ഇവന്റിൽ…