
‘പ്രതിഷേധങ്ങള്‍ക്ക് ഫലം’; നഴ്‌സിങ്ങ് ഓഫിസര്‍ പി.ബി അനിതക്ക് നിയമനം നല്‍കാന്‍ ആരോഗ്യ വകുപ്പ്
ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നഴ്‌സിങ്ങ് ഓഫിസര്‍ പി ബി അനിതക്ക് നിയമനം നല്‍കാന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ഇവര്‍ക്ക് നിയമനം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെച്ച് രോഗി പീഡിപ്പിക്കപ്പെട്ട കേസില്‍ അതിജീവിതയെ പിന്തുണച്ച് നിര്‍ണ്ണായക മൊഴി നല്‍കിയ അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തിനെതിരെ അനിത കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ഹൈക്കോടതി അനുമതി…