
വളർത്തുമൃഗങ്ങൾക്ക് വിശ്രമിക്കാൻ ആനിമൽ സെന്ററുമായി ഖത്തർ എയർവേസ് കാർഗോ
വളർത്തുമൃഗങ്ങൾക്ക് വിശ്രമിക്കാൻ ആനിമൽ സെന്ററുമായി ഖത്തർ എയർവേസ് കാർഗോ. മൃഗങ്ങൾക്കും ഫൈവ് സ്റ്റാർ യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. യാത്രക്കാർക്ക് ലോകനിലവാരമുള്ള സൗകര്യങ്ങളൊരുക്കി ഇതിനോടകം തന്നെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഖത്തർ എയർവേസ് വളർത്തു മൃഗങ്ങളുടെ കാര്യത്തിനും ഒരു ചുവട് മുന്നേ നടക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ആനിമൽ സെന്ററാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്ന് നിർമിച്ചത്. മനുഷ്യരെ പോലെ വിഐപി സൗകര്യങ്ങളോടെ വളർത്തു മൃഗങ്ങൾക്ക് ഇവിടെ വിശ്രമിക്കാം. 5260 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ വളർത്തുമൃഗ…