
കേരള ഡിജിപി അനിൽകാന്ത് വിരമിക്കുന്നു; പുതിയ മേധാവിയെ കണ്ടെത്താൻ യോഗം
സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ ഡൽഹിയിൽ. സംസ്ഥാന സർക്കാർ നൽകിയ എട്ടുപേരുടെ പട്ടികയിൽ നിന്ന് മൂന്നുപേരെ ഉന്നതല യോഗം നിർദ്ദേശിക്കും. ഈ മാസം 30നാണ് ഡിജിപി അനിൽകാന്ത് വിരമിക്കുന്നത്. ചീഫ് സെക്രട്ടറി വിപി ജോയിയും ഈ മാസം 30ന് വിരമിക്കും. കണക്കൂകട്ടലുകളെല്ലാം തെറ്റിച്ചാണ് ലോക്നാഥ് ബെഹ്‌റക്കു ശേഷം സംസ്ഥാന പൊലിസ് മേധാവിയായി അനിൽകാന്ത് എത്തിയത്. 6 മാസം സർവ്വീസ് ബാക്കി നിൽക്കേ ചുമതലയേറ്റ അനിൽകാന്തിന് പിന്നീട് രണ്ടു വർഷം കൂടി സർവീസ് നീട്ടി…