
ഹിജാബ് നിരോധിച്ച ബി.ജെ.പിയും തട്ടം ഉപേക്ഷിക്കുന്നത് പാര്‍ട്ടി നേട്ടമായി കാണുന്ന സി.പി.ഐ.എമ്മും തമ്മില്‍ എന്ത് വ്യത്യാസം?; വി.ഡി സതീശൻ
സി.പി.ഐ. എം സംസ്ഥാന സമതി അംഗം കെ. അനിൽകുമാറിന്റെ പരാമർശം അനുചിതവും അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഹിജാബ് നിരോധിച്ച ബി.ജെ.പിയും തട്ടം ഉപേക്ഷിക്കുന്നത് പാർട്ടി നേട്ടമായി കാണുന്ന സി.പി.ഐ.എമ്മും തമ്മിൽ എന്ത് വ്യത്യാസമെന്ന് വി.ഡി സതീശൻ ചോദിച്ചു. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം മൂലമാണെന്നായിരുന്നു കെ അനിൽകുമാറിന്റെ പരാമർശം. ഒരാൾ ഏത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെയുള്ളത് വ്യക്തി…