ചർച്ച വികസനത്തെ കുറിച്ച് മാത്രം; കോഴ വിവാദത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് അനിൽ ആൻറണി

കോഴ വിവാദത്തിൽ ഇനി പ്രതികരണത്തിനില്ലെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻറണി. വികസന കാര്യങ്ങൾ മാത്രമെ ഇനി സംസാരിക്കൂവെന്നും അനിൽ വ്യക്തമാക്കി. എന്നാൽ ദല്ലാൾ നന്ദകുമാർ ഉന്നയിച്ച കോഴ ആരോപണം വിശദീകരിക്കാൻ അനിൽ ആൻറണിക്കും ആൻറോ ആൻറണിക്കും ബാധ്യതയുണ്ടെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിൻറെ പ്രതികരണം. അതേസമയം കോഴ ആരോപണത്തെ പ്രതിരോധിക്കാൻ ആൻറോ ആൻറണിയുടെ കുടുംബം സഹകരണ തട്ടിപ്പ് നടത്തിയെന്ന ആക്ഷേപം അനിൽ ശക്തമാക്കുന്നു. 16 കോടിയുടെ സഹകരണ ബാങ്ക് തട്ടിപ്പിൽ തെളിവുകൾ പുറത്തുവിടുമെന്നാണ് അനിൽ…

Read More

കുര്യന്റെ കേസ് ഒത്തുതീർപ്പാക്കിയത് നന്ദകുമാർ; ആരോപണങ്ങൾക്ക് പിന്നിൽ കുര്യന്റെ ബുദ്ധിയെന്ന് അനിൽ ആന്റണി

സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി 25 ലക്ഷം രൂപ തന്റ കയ്യിൽ നിന്നും വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ (ടി ജി നന്ദകുമാർ) ആരോപണം തളളി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. നന്ദകുമാറിനെയും ആരോപണങ്ങൾ ശരിവച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യനെയും കടുത്ത ഭാഷയിലാണ് അനിൽ ആന്റണി വിമർശിച്ചത്. പരാജയ ഭീതിമൂലം കോൺഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് പറഞ്ഞ അനിൽ നന്ദകുമാറിനെ തനിക്ക് പരിചയപ്പെടുത്തിയത് പിജെ കുര്യനാണെന്നും വ്യക്തമാക്കി. ‘കുര്യന്റെ ആളെന്നുപറഞ്ഞാണ് നന്ദകുമാർ എത്തിയത്. ആരോപണങ്ങൾക്ക്…

Read More

അനിൽ ആന്റണിയിൽനിന്നും പണം തിരികെ വാങ്ങിത്തരാൻ നന്ദകുമാർ സമീപിച്ചിരുന്നു; വെളിപ്പെടുത്തി പി ജെ കുര്യൻ

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെ ദല്ലാൾ ടി ജി നന്ദകുമാറിൻറെ ആരോപണം ശരിവെച്ച് കോൺഗ്രസിലെ മുതിർന്ന നേതാവ് പി ജെ കുര്യൻ. അനിൽ ആന്റണിയിൽനിന്നും പണം തിരികെ വാങ്ങിത്തരാൻ ദല്ലാൾ നന്ദകുമാർ സമീപിച്ചെന്നും തുടർന്ന് താൻ പ്രശ്നത്തിൽ ഇടപെട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘അനിൽ ആന്റണി കുറച്ച് പൈസ തരാനുണ്ടെന്നും സഹായം ചെയ്യണമെന്നും നന്ദകുമാർ ആവശ്യപ്പെട്ടു. പണം ചോദിച്ചെങ്കിലും അനിൽ തന്നില്ലെന്നും അതിനാൽ പൈസ തരാൻ പറയണമെന്നുമായിരുന്നു നന്ദകുമാറിന്റെ ആവശ്യം’ – പി.ജെ കുര്യൻ മാധ്യമങ്ങൾക്ക്…

Read More

അനിൽ ആന്റണി ഡൽഹിയിലെ സൂപ്പർ ദല്ലാളാണ്; തെളിവുകൾ പുറത്തുവിടാൻ തയാറാണെന്ന് നന്ദകുമാർ

പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ദല്ലാൾ നന്ദകുമാർ. സി.ബി.ഐ. സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന് തന്റെ കൈയിൽനിന്ന് അനിൽ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്ന് നന്ദകുമാർ ആരോപിച്ചു. ആരോപണം അനിൽ ആന്റണി നിഷേധിച്ചതോടെ തെളിവുകൾ പുറത്തുവിടാൻ തയാറാണെന്നും നന്ദകുമാർ പറഞ്ഞു. ‘അനിൽ ആന്റണി ഡൽഹിയിലെ സൂപ്പർ ദല്ലാളാണ്. ഡിഫൻസ് മിനിസ്റ്റർ പദവി, യുപിഎ ഒന്നും രണ്ടും സർക്കാരുകളെ വിറ്റ് കാശാക്കിയ ഒരു ഇടനിലക്കാരനാണ് അനിൽ ആന്റണി. തനിക്ക് പണം തിരിച്ച് നൽകാൻ…

Read More

കാലഹരണപ്പെട്ട കോൺഗ്രസ് നേതാക്കൾ കുരച്ചു കൊണ്ടേയിരിക്കും,എ.കെ.ആന്റണിയെ കാണുമ്പോൾ സഹതാപം: അനിൽ ആന്റണി

എ.കെ.ആന്റണിയെ കാണുമ്പോൾ സഹതാപം മാത്രമാണ് തോന്നുന്നതെന്ന് മകനും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥിയുമായ അനിൽ ആന്റണി. ‘രാഷ്ട്രവിരുദ്ധമായി പ്രവർത്തിക്കുന്ന ഗാന്ധി കുടുംബത്തിനു വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹം പഴയ പ്രതിരോധ മന്ത്രിയാണ്. പാക്കിസ്ഥാനെ വെള്ളം പൂശാൻ ശ്രമിച്ച ഒരു എംപിക്ക് വേണ്ടി സംസാരിച്ചപ്പോൾ എനിക്കു വിഷമമാണ് തോന്നിയത്. ജൂൺ നാലിനു നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും. ഇതു കണ്ട് ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെ പോലെ കാലഹരണപ്പെട്ട കോൺഗ്രസ് നേതാക്കൾ കുരച്ചു കൊണ്ടേയിരിക്കും’ – അനിൽ ആന്റണി പറഞ്ഞു. കോൺഗ്രസ്…

Read More

‘കോൺഗ്രസുകാര്‍ രാജ്യം വിട്ട് പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലത്’; പരാമര്‍ശത്തിലുറച്ച് അനില്‍ ആന്‍റണി

പാക്കിസ്ഥാൻ പരാമര്‍ശത്തില്‍ ഉറച്ചുനിന്ന് പത്തനംതിട്ട എൻഡിഎ സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകനുമായ അനില്‍ ആന്‍റണി. കോൺഗ്രസുകാര്‍ രാജ്യം വിട്ട് പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലത് എന്നായിരുന്നു അനില്‍ ആന്‍റണിയുടെ വിവാദമായ പ്രസ്താവന. പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് എന്താണ് പങ്കെന്ന പത്തനംതിട്ട, കോൺഗ്രസ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയുടെ ചോദ്യം വിവാദമായതിന് പിന്നാലെയാണ് പാക്കിസ്ഥാൻ പരാമര്‍ശവുമായി അനില്‍ ആന്‍റണി എത്തുന്നത്. പുല്‍വാമ പരാമര്‍ശം ചര്‍ച്ചയായതോടെ ആന്‍റോ ആന്‍റണി അത് തിരുത്തിപ്പറഞ്ഞു. എങ്കിലും ദേശീയതലത്തില്‍ തന്നെ ബിജെപി ഇത്…

Read More

‘തെറ്റൊന്നും കാണുന്നില്ല, അവരുടെ തീരുമാനം’; അനിൽ ആന്റണിയേയും പത്മജ വേണുഗോപാലിനെയും കുറിച്ച് ചാണ്ടി ഉമ്മൻ

അനിൽ ആന്റണിയും പത്മജ വേണുഗോപാലും ബിജെപിയിൽ ചേർന്നതിനെക്കുറിച്ച് പ്രതികരണവുമായി ചാണ്ടി ഉമ്മൻ. ഇതിൽ താൻ തെറ്റുകാണുന്നില്ലെന്നും അത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കോൺഗ്രസാണ് തന്റെ പാർട്ടിയെന്നും രാഹുൽ ഗാന്ധിയാണ് തന്റെ നേതാവെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. രാഹുൽ മങ്കൂട്ടത്തിൽ നടത്തിയതുപോലൊരു പ്രസ്താവന താൻ ഒരിക്കലും നടത്തില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ഈ മാസം ആദ്യവാരമാണ് മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ പത്മ വേണുഗോപാൽ ബി ജെ…

Read More

‘പാകിസ്ഥാന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ല’; വിശദീകരണവുമായി ആന്‍റോ ആന്‍റണി

പുൽവാമ പരാമർശത്തിൽ വിശദീകരണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണി. പാകിസ്ഥാന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ആന്‍റോയുടെ വിശദീകരണം. എന്നാൽ പരാമർശം രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് എതിരാളികൾ. പുൽവാമയിൽ പാകിസ്ഥാന് എന്ത് പങ്കെന്ന് ഇന്നലത്തെ ചോദ്യം വൻ വിവാദമായതോടെ ആന്‍റോ ആന്‍റണി തിരുത്തി. പരാമർശം ദേശീയതലത്തിൽ ബിജെപി ചർച്ചയാക്കി. കശ്മീർ ഗവർണ്ണറായിരുന്ന സത്യപാൽ മാലികിന്‍റെ വാക്കുകൾ ആവർത്തിക്കുക മാത്രമാണ് ചെയ്തെന്ന് വിശദീകരണം. ആന്‍റോ ആന്‍റണിക്കെതിരെ ഇടത് സ്ഥാനാർത്ഥി തോമസ് ഐസക് രംഗത്തെത്തി. ദേശീയ രാഷ്ട്രീയം പറഞ്ഞാൽ കോൺഗ്രസിന്‍റെ…

Read More

‘കാവിക്കൊടി പാറിച്ചുള്ള മകന്റെ ഡാൻസ് കണ്ടപ്പോൾ കോൺഗ്രസ് നേതാവിന് രോമം എണീറ്റു കാണും’; എ.എ. റഹീം

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണിയുടെ കാവിക്കൊടി പാറിച്ചുള്ള ഡാൻസ് കണ്ടപ്പോൾ കോൺഗ്രസിന്റെ സമുന്നതനായ നേതാവിനു രോമം എണീറ്റു നിന്നുകാണുമെന്ന് എ.എ. റഹീം എംപി. ബിജെപി സ്ഥാനാർഥിയായ മകന്റെ ഡാൻസാണ്. ആ മകന്റെ അമ്മയും അച്ഛനും എത്ര കൃതാർഥരായിട്ടുണ്ടാകുമെന്നും റഹീം പരിഹസിച്ചു. ‘കോൺഗ്രസ് ജെൻഡർ ഇക്വാളിറ്റി കാത്തു സൂക്ഷിക്കുന്ന പാർട്ടിയാണ്. കേരളത്തിൽ കോൺഗ്രസ് കെട്ടിപ്പടുത്ത നേതാവിന്റെ മകൻ ആദ്യം പോയി. അടുത്തതു പോയത് മകളാണ്. എന്തൊരു ജെൻഡർ ഇക്വാളിറ്റിയാണ്. രണ്ടാമത് മകനെ വിട്ടാൽ ശരിയാകില്ലല്ലോ. അതുകൊണ്ടാണ് മകളെ…

Read More

‘അനിൽ ആന്റണിയുമായി പ്രശ്നങ്ങളില്ല’; വീട്ടിലെത്തിയ അനിൽ ആന്റണിയെ മധുരം നൽകി സ്വീകരിച്ച് പി.സി ജോർജ്

പത്തനംതിട്ട സീറ്റ് നിഷേധിച്ചതിൽ പരസ്യകലാപത്തിനിറങ്ങിയ പിസി ജോർജ്ജ് ബിജെപി ദേശീയ നേതൃത്വത്വത്തിൻറെ ഇടപെടലോടെ അയഞ്ഞു. വീട്ടിലെത്തിയ അനിൽ ആൻറണിയെ മധുരം നൽകി സ്വീകരിച്ച ജോർജ്ജ് പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചു. അതേ സമയം ജോർജ്ജിൻറെ വിമർശനങ്ങളിൽ സംസ്ഥാന എൻഡിഎ നേതൃത്വത്തിന് അതൃപ്തിയുണ്ട്.അനിലിനോട് പിണക്കമില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. പ്രചാരണത്തിന് താനുമുണ്ടാകും. താൻ മൽസരിക്കുമ്പോൾ ഉണ്ടാകുന്നത് പോലത്തെ പിന്തുണ അനിൽ ആന്റണിക്ക് സഭ നേതൃത്വങ്ങളിൽ നിന്ന് കിട്ടിയേക്കില്ല. അതിനായി താൻ പ്രവർത്തിക്കുമെന്നും പിസി വ്യക്തമാക്കി. ഇന്ന് വൈകിട്ടോടെയാണ് പിസി ജോര്‍ജിന്‍റെ വീട്ടില്‍…

Read More