
അനിൽ ആന്റണിയുടെ ബിജെപി പ്രവേശം: വളയമില്ലാത്ത ചാട്ടങ്ങൾ
വിഭാകർ പ്രസാദ് അനിൽ ആന്റണിയുടെ ബിജെപി പ്രവേശം മാധ്യമങ്ങളിൽ നിറയുമ്പോൾ ആരും പരാമർശിച്ചു കാണാത്തൊരു വസ്തുതയുണ്ട്. ‘ആദർശധീര’നായ എ.കെ.ആന്റണിയുടെ മകൻ എങ്ങനെ കോൺഗ്രസ് ‘നേതാവാ’യി എന്നുള്ളതാണത്. കേരളത്തിലെ പാർട്ടിയുടെ സോഷ്യൽ മീഡിയ സെൽ മേധാവിയായി അനിൽ ആന്റണി എത്തിയതിൽ അസ്വാഭാവിക തോന്നുന്നത് മക്കൾ രാഷ്ട്രീയത്തിനെതിരെ എന്നും കർശന നിലപാടെടുത്തിരുന്ന എ.കെ.ആന്റണിയുടെ മകൻ എന്നതു കൊണ്ടാണ്. പിൽക്കാലത്ത് നെഹ്രുകുടുംബത്തിന് മാത്രമാണ് എ.കെ.ആന്റണി ഇക്കാര്യത്തിൽ ‘ഇളവ്’ അനുവദിച്ചിരുന്നത്. സേവാദൾ ചെയർമാനാക്കി കെ.മുരളീധരനെ കോൺഗ്രസിലേക്ക് കെ.കരുണാകരൻ ഒളിച്ചു കടത്തിയതിന് സമാനമായി ഇതിനെ…