
‘തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മലയാളം പോലും മര്യാദയ്ക്ക് സംസാരിക്കാൻ പറ്റുന്നില്ല’; അനിലിനെതിരെ പിസി ജോർജ്
ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ തോൽവിയിൽ പ്രതികരിച്ച് പിസി ജോർജ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മലയാളം പോലും മര്യാദയ്ക്ക് സംസാരിക്കാൻ പറ്റാത്ത സാഹചര്യം അദ്ദേഹത്തിനുണ്ടായിരുന്നെന്ന് പിസി ജോർജ് പറഞ്ഞു. തോമസ് ഐസക്ക് മുൻ ധനകാര്യമന്ത്രിയെന്ന നിലയിൽ ജനകീയനാണ്. ആന്റോ ആന്റണി ഇവിടെ സിറ്റിംഗ് എംപിയാണ്, മൂന്ന് തവണ. എന്നാൽ ആരുമായും ബന്ധമില്ലാത്ത ഒരു ആളാണ് അനിൽ ആന്റണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘തൃശൂരിലെ ക്രിസ്ത്യൻ സമുദായം മുഴുവൻ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു….