തൃശൂരിൽ ബിജെപിയെ സഹായിക്കാൻ സിപിഎം ധാരണയിൽ എത്തി; ഗുരുതര ആരോപണവുമായി അനില്‍ അക്കര

കരുവന്നൂര്‍ കള്ളപ്പണ കേസിൽ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി. മൊയ്തീനെ ഒഴിവാക്കാൻ സി.പി.എം, ബി.ജെ.പിയ്ക്ക് വോട്ടുമറിക്കാൻ ധാരണയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു. 40 ലക്ഷം രൂപയുടെ കള്ളപ്പണം കണ്ടുകെട്ടിയിട്ടും കേസിൽ എസി മൊയ്തീനെ പ്രതിയാക്കിയില്ല. തൃശൂരിൽ ബിജെപിയെ സഹായിക്കാൻ സി.പി.എം ധാരണയിൽ എത്തി. കരുവന്നൂർ കള്ളപ്പണ കേസിൽ എ.സി. മൊയ്തീനെ രക്ഷിക്കാൻ സഹായിക്കാമെന്നതാണ് ബി.ജെ.പിയും സിപിഎമ്മും തമ്മിലുള്ള ധാരണ. മൊയ്തീന്‍റെ നിക്ഷേപം കണ്ടുകെട്ടിയതിന്‍റെ രേഖയും അനിൽ അക്കര പുറത്തുവിട്ടു. ഒരു ബൂത്തിൽ നിന്ന്…

Read More

മൃതദേഹം മറവുചെയ്യുന്ന ബാഗ് വാങ്ങിയതിൽവരെ അഴിമതി; അനിൽ അക്കര

കോവിഡ് കാലത്ത് തൃശ്ശൂർ മെഡിക്കൽ കോളേജിന് എൻ.ആർ.എച്ച്.എം വഴി ലഭിച്ച 8.19 കോടി രൂപയിൽ വലിയ കൊള്ളനടന്നുവെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. മെഡിക്കൽ കോളേജ് എംപ്ലോയീസ് സഹകരണ സംഘവും മെഡിക്കൽ കോളേജ് എച്ച്ഡിഎസ് വിഭാഗവും ചേർന്നാണ് കൊള്ള നടത്തിയതെന്നും അനിൽ അക്കര ആരോപിച്ചു. ഇതുസംബന്ധിച്ച് എച്ച്ഡിഎസ് ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോവിഡിന്റെ മറവിൽ ഇത്രയും വലിയ കൊള്ള നടത്തുമെന്ന് കരുതിയില്ല. അക്കാലത്ത് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആകെ 3700റോളം…

Read More

കൊള്ളമുതൽ വീതംവെച്ചവരെ സിപിഎം സംരക്ഷിക്കുന്നു, അനിൽ അക്കരയുടെ ആരോപണം ഗുരുതരം; വി.ഡി സതീശൻ

കൊള്ളമുതൽ വീതംവെച്ചവരെ സിപിഎം സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കബളിപ്പിക്കപ്പെട്ട നിക്ഷേപർക്കെല്ലാം പണം മടക്കി നൽകണമെന്നും കരുവന്നൂരും കൊടകര കുഴൽപ്പണക്കേസും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. സി.പി.എം നേതാക്കൾ കൊള്ളയടിച്ച കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകരിൽ ഒരാൾക്കും ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ആവർത്തിക്കുന്നത് കബളിപ്പിക്കലാണ്. അമ്പതിനായിരത്തിൽ താഴെ നിക്ഷേപമുള്ളവർക്ക് അത് മടക്കി നൽകുമെന്നും ഒരു ലക്ഷത്തിന് വരെ നിക്ഷേപമുള്ളവർക്ക് അമ്പതിനായിരം രൂപ തൽക്കാലം…

Read More

‘അയ്യന്തോളിലേത് കരുവന്നൂരിനേക്കാൾ വലിയ തട്ടിപ്പ്’; നൂറുകോടിയോളം നഷ്ടമാകുമെന്ന് അനിൽ അക്കര

കരുവന്നൂരിനേക്കാൾ വലിയ തട്ടിപ്പാണ് അയ്യന്തോൾ സഹകരണ ബാങ്കിൽ നടക്കുന്നതെന്ന് അനിൽ അക്കര എംഎൽഎ. തട്ടിപ്പിൽ നൂറുകോടിയോളം രൂപ അയ്യന്തോൾ സഹകരണ ബാങ്കിനു നഷ്ടമാകും. ബാങ്ക് ജീവനക്കാരായ പി. സുധാകരൻ, സുനന്ദാഭായി എന്നിവരാണ് തട്ടിപ്പിനു നേതൃത്വം നൽകിയതെന്നും അനിൽ അക്കര പറഞ്ഞു. ചിറ്റിലപ്പള്ളി സ്വദേശികളായ അധ്യാപികയുടെയും തഹസിൽദാരുടെയും ഭൂമി 75 ലക്ഷത്തിനു പണയം വച്ചു. എന്നാൽ ഇവർക്കു ലഭിച്ചത് 2 5ലക്ഷം രൂപ മാത്രമാണ്. മലപ്പുറം സ്വദേശി അബൂബക്കറാണ് വായ്പയ്ക്ക് ഇടനില നിന്നത്. ഒളരിയിലെ വ്യാജ വിലാസത്തിലാണ് ലോൺ…

Read More

”പണം കൈപ്പറ്റിയെന്ന് ഇ.ഡി ആരോപിക്കുന്ന എം.പി പികെ ബിജു”; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുൻ എം.പി ക്കെതിരെ അനിൽ അക്കര

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുൻ എം പി പി.കെ ബിജുവിനെതിരെ കോൺഗ്രസ് നേതാവ് അനിൽ അക്കര. പണം കൈപ്പറ്റിയെന്ന് ഇഡി ആരോപിക്കുന്ന എംപി പികെ ബിജുവാണെന്ന് വ്യക്തമാണെന്ന് അനിൽ അക്കര പറഞ്ഞു. ഒന്നാം പ്രതി സതീശൻ ബിജുവിന്റെ മെന്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2014 ൽ എംപിയായിരുന്ന പി.കെ ബിജുവിന് വടക്കാഞ്ചേരിയിൽ ഓഫീസ് എടുത്ത് നൽകിയതും ചെലവുകൾ വഹിച്ചതും സതീശനാണെന്നും അനിൽ അക്കര പറഞ്ഞു.. ഒന്നാം പ്രതിയായ സതീശനെതിരായ ആരോപണം അന്വേഷിക്കാൻ പി കെ ബിജുവിനെയാണ് ചുമതലപ്പെടുത്തിയത്. പി.കെ ശശിയെ…

Read More

ലൈഫ് മിഷൻ കേസിൽ ഗൂഢാലോചനയുടെ തുടക്കം ക്ലിഫ് ഹൗസിൽ; സൂത്രധാരൻ മുഖ്യമന്ത്രി; അനിൽ അക്കര

വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദത്തിൽ രേഖകളുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് അനിൽ അക്കര ആരോപിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണത്തിന് വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണെന്നാണ് അനിൽ അക്കരയുടെ ആരോപണം. മുഖ്യമന്ത്രി അധ്യക്ഷനായ യോഗം ചേർന്നതിന്റെ റിപ്പോർട്ട് അനിൽ അക്കര വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ലൈഫ് മിഷൻ സിഇഒ യു വി ജോസ്, മുൻ മന്ത്രി എ സി മൊയ്തീന്റെ പ്രൈവറ്റ്…

Read More

ലൈഫ് മിഷൻ തട്ടിപ്പ്; നിയമലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ; തെളിവ് പുറത്തുവിടുമെന്ന് അനിൽ അക്കര

വടക്കാഞ്ചേരി ഫ്‌ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായി അനിൽ അക്കര. ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനിൽ അക്കര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിൻറെ തെളിവുകൾ ഇന്ന് വാർത്താ സമ്മേളനത്തിൽ പുറത്ത് വിടും. ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്നാണ് അനിൽ അക്കരയുടെ ആരോപണം. ഇത് വ്യക്തമാക്കുന്ന ലൈഫ് മിഷൻ സിഇഒ തയ്യാറാക്കിയ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഇന്ന് ഉച്ചക്ക്…

Read More