മാന്നാർ കല കൊലപാതകം: അനിലിനായി ലുക്കൗട്ട് നോട്ടിസ്

മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ ഭർത്താവും മുഖ്യപ്രതിയുമായ അനിലിനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ എത്തിയാലും പിടികൂടാനാണു നീക്കം. ഇന്റർപോൾ മുഖേന റെഡ് കോർണർ നോട്ടിസും ഉടൻ പുറപ്പെടുവിക്കും. പൊലീസിന്റെ കസ്റ്റഡിയിലുള്ള 3 പ്രതികളുടെയും കസ്റ്റഡി കാലാവധി തീരാൻ ഇനി മൂന്നു ദിവസം മാത്രമാണുള്ളത്. ജിനു, സോമരാജൻ, പ്രമോദ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ശാസ്ത്രീയ തെളിവുകളുടെ അഭാവവും മൊഴികളിൽ വൈരുദ്ധ്യവും ഉള്ളതിനാൽ അനിലിനെ എത്രയും വേഗം നാട്ടിലെത്തിക്കാനാണു പൊലീസ് നീക്കം. വിവരശേഖരണത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ…

Read More

ആലപ്പുഴ മാന്നാർ കല കൊലക്കേസ് ; ഭർത്താവ് അനിലിനെ ഇസ്രയേലിൽ നിന്ന് തിരികെ എത്തിക്കാൻ നടപടി തുടങ്ങി

ആലപ്പുഴ മാന്നാർ കല കൊലപാതകക്കേസിൽ ഭർത്താവ് അനിൽകുമാറിനെ ഇസ്രയേലിൽ നിന്നും തിരികെയെത്തിക്കാനുള്ള നടപടികൾ ആരംഭിച്ച് പൊലീസ്. ഇന്റർപോളിന് വിവരങ്ങൾ കൈമാറിയതായും പൊലീസ് അറിയിച്ചു. കേസിൽ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തൽ. മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവർ നാലുപേരും ചേർന്ന് പതിനഞ്ച് വർഷം മുൻപ് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ നിഗമനം. വലിയപെരുമ്പുഴ…

Read More

കലയുടെ കൊലപാതകം; ഭർത്താവ് അനിൽ ഒന്നാം പ്രതി, കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ച്

മാന്നാറിൽ കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തിൽ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. 2009 ലാണ് സംഭവം നടന്നത്. ജിനു, സോമൻ, പ്രമോദ് എന്നിവർ യഥാക്രമം 2,3,4 പ്രതികളായ…

Read More

‘പ്രദർശന വസ്തുവായി കൊണ്ടു നടന്ന ശേഷം വലിച്ചെറിയും’; പത്മജയ്ക്കും അനിലിനും മടങ്ങിവരേണ്ടിവരുമെന്ന് ചെറിയാൻ ഫിലിപ്പ്

പത്മജ വേണുഗോപാലിനും അനിൽ ആൻറണിക്കും തന്നെ പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരുമെന്ന് ചെറിയാൻ ഫിലിപ്പ്. ബി.ജെ.പിയിൽ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആർ.ശങ്കറിൻറെ മകനുണ്ടായ തിക്താനുഭവം കരുണാകരൻറേയും ആൻറണിയുടെയും മക്കൾക്കും ഉണ്ടാകും. ബിജെപിയിലേക്ക് വരുന്നവരുടെ കൂടെ നിഴൽ പോലുമില്ലെന്ന് മുതിർന്ന നേതാവ് സി.കെ. പത്മനാഭൻ പരിഹസിച്ചത് അവരുടെ പൊതുവികാരമാണ്. കോൺഗ്രസ് കുടുംബത്തിലുള്ള സ്‌നേഹവും ആദരവും പരിഗണനയും മറ്റൊരു പാർട്ടിയിലും ലഭിക്കില്ല. താല്ക്കാലികമായി സ്ഥാനമാനങ്ങൾ നൽകുമെങ്കിലും രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും. കുറേ നാൾ പ്രദർശന…

Read More

‘പി.സി.ജോർജിനു പകരം അനിലിനെ സ്ഥാനാർഥിയാക്കിയത് പിതൃശൂന്യനടപടി’: ബിജെപി നേതാവിന്റെ പോസ്റ്റ്

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനിൽ ആന്റണിക്ക് സീറ്റ് നൽകിയതിൽ പത്തനംതിട്ട ബിജെപിയിൽ പരസ്യപ്രതിഷേധം. പി.സി. ജോർജ്ജിനെ ഒഴിവാക്കിതിൽ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് പത്തനംതിട്ടയിലെ ബിജെപി ജില്ലാ നേതാവ്. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലാണ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. അനിലിന്റെ സ്ഥാനാർഥിത്വം പിതൃശൂന്യനടപടിയെന്നാണ് പോസ്റ്റിൽ പറയുന്നത്. ‘എല്ലാവർക്കും താല്പര്യം പി. സി. ജോർജ്ജിനെ ആയിരുന്നു. എന്നാൽ സ്വപ്നതിൽ പോലും പ്രതീക്ഷിക്കാതെ അനിൽ ആന്റണിയെ പ്രഖ്യാപിച്ചു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻറിനെ പൊട്ടൻ എന്ന് വരെ  ഫേസ്ബുക് പോസ്റ്റിൽ പരിഹസിക്കുന്നു….

Read More