
എനിക്കു ജാഡയില്ല- അനിഖ സുരേന്ദ്രന്‍
ബാലതാരമായെത്തി പിന്നീട് നായിക നടിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രന്‍. വളരെ ചെറുപ്പത്തില്‍ സിനിമയിലെത്തിയ അനിഖ മലയാളത്തിലും തെലുങ്കിലുമെല്ലാം മിന്നും താരമാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈയിലൂടെയാണ് അനിഖ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ഒരു ചെറിയ സീനില്‍ മാത്രമാണ് അനിഖ വന്നു പോയത്. പിന്നീട് അഭിനയിച്ച കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ ശ്രദ്ധനേടുന്നത്. അതിനു ശേഷം തമിഴില്‍ നിന്നടക്കം അവസരങ്ങള്‍ അനിഖയെ തേടിയെത്തി. അജിത് നായകനായ യെന്നെ അറിന്താല്‍ എന്ന…