മുകേഷിൻ്റെ രാജി ആവശ്യം ; കേരളത്തിലെ വിഷയങ്ങളിൽ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കും, ആനി രാജയെ തള്ളി ബിനോയ് വിശ്വം

മലയാള സിനിമ മേഖലയിലെ സ്ത്രീകളുടെ ആരോപണങ്ങളുടേയും കേസിന്‍റേയും പശ്ചാത്തലത്തില്‍ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന ആനിരാജയുടെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. കേരളത്തിലെ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. സിപിഐയ്ക്ക് ഒറ്റ നിലപാട് മാത്രമാണുള്ളത്. സിപിഐയെയും സിപിഐഎമ്മിനെയും തമ്മിൽ തെറ്റിക്കാൻ നോക്കണ്ട. തർക്കം എന്ന വ്യാമോഹം ആർക്കും വേണ്ട. മാധ്യമങ്ങള്‍ എഴുതാപ്പുറം വായിക്കേണ്ട. ഇനിയൊരു പുതിയ നിലപാട് സിപിഐക്ക്…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി ആനി രാജ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സി.പി.ഐ നേതാവും വയനാട് ലോക്സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയുമായ ആനി രാജ രം​ഗത്ത്. ദൈവം ഭൂമിയിലേക്ക് അയച്ചതാണ് തന്നെ എന്ന് പറയുന്ന പ്രധാനമന്ത്രി ആൾദൈവമാണെന്നായിരുന്നു ആനി രാജയുടെ വിമർശനം. തന്റെ ജനനം ജൈവികമായി സംഭവിച്ചതല്ലെന്നും ദൈവം തന്നെ നേരിട്ട് അയച്ചതാണെന്നുമുള്ള മോദിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ആനി രാജ. മോദിയുടെ പരാമർശം അങ്ങേയറ്റം ആശങ്കാജനകമാണെന്നും പ്രധാനമന്ത്രി പദത്തിന് അനുയോജ്യമല്ലാത്തതും അപമാനകരവുമായ കാര്യമാണ് മോദിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ആനി രാജ തുറന്നടിച്ചു.

Read More