സംവരണ വിരുദ്ധ കലാപം: ബംഗ്ലദേശിൽ 10 മരണം കൂടി

രാജ്യത്ത് സർക്കാർ ജോലികളിലേക്കുള്ള 30 ശതമാനം സംവരണത്തിനെതിരെ ബംഗ്ലദേശിൽ നടക്കുന്ന കലാപത്തിന്റെ ഭാഗമായി സമരക്കാരും പൊലീസും ഏറ്റുമുട്ടി. കല്ലുകളും കമ്പുകളുംകൊണ്ട് പ്രതിഷേധിച്ച ആൾക്കൂട്ടത്തെ കണ്ണീർവാതകവും തോക്കും ഉപയോഗിച്ചാണ് പൊലീസ് പ്രതിരോധിച്ചത്. വ്യാഴാഴ്ച തലസ്ഥാനത്തു നടന്ന പ്രതിഷേധത്തിൽ 10 പേർ കൊല്ലപ്പെട്ടതോടെ രാജ്യത്ത് ഒരാഴ്ചയിലെ ആകെ മരണം 16 ആയി. സംവരണ വിരുദ്ധ പ്രതിഷേധത്തെ അടിച്ചമർത്താൻ ബംഗ്ലദേശ് അധികൃതർ ഇന്റർനെറ്റ് സേവനങ്ങൾ വെട്ടിക്കുറച്ചു. വിദ്യാർഥികളുമായി ചർച്ചയ്ക്കു തയാറാണെന്ന് സർക്കാർ അറിയിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി ഷെയ്ഖ്…

Read More