
അന്താരാഷ്ട്ര ഫുട്ബോളിനോട് വിട പറയാൻ ഡി മരിയ; കോപ്പയ്ക്ക് ശേഷം വിരമിക്കും
കോപ്പ അമേരിക്കയോടെ അന്താരാഷ്ട്ര ഫുട്ബോളിനോട് വിട പറയുമെന്ന് പ്രഖ്യാപിച്ച് അര്‍ജന്‍റീനിയൻ സൂപ്പര്‍ താരം എയ്ഞ്ചൽ ഡി മരിയ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്‍റെ പ്രഖ്യാപനം. തനിക്ക് തന്ന എല്ലാ പിന്തുണയ്‌ക്കും ആരാധകര്‍ക്കും കുടുംബത്തിനും സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നതായി മരിയയുടെ ദീര്‍ഘമായ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. ഖത്തര്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്ന ഡി മരിയ കപ്പ് വിജയിച്ചതോടെ കുറച്ച് കാലം കൂടി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത വര്‍ഷം അമേരിക്കയിൽ വച്ചാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്‍റ് നടക്കുന്നത്….