അങ്കണവാടിയിലെ ഭക്ഷ്യ വിഷബാധ; വെള്ളത്തിൻ്റെ സാമ്പിൾ നാളെ ലഭിക്കും: പൊലീസ് അന്വേഷണം തുടരുന്നു

കൊച്ചി പൊന്നുരുന്നി അങ്കണവാടിയിലെ ഭക്ഷ്യ വിഷബാധയില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഗൂഢാലോചന സംശയിച്ച് കൗണ്‍സിലര്‍ നൽകിയ പരാതിയിലാണ് അന്വേഷണം. ഭക്ഷ്യവിഷബാധയുണ്ടായ കുട്ടികൾ കഴിച്ച ഉപ്പുമാവ് വാട്ടർ അതോറിറ്റിയുടെ ടാങ്കിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. ഈ വെള്ളത്തിൻ്റെ സാമ്പിൾ പരിശോധന ഫലം നാളെ ലഭിച്ചേക്കും. കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് 12 കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും പിടിപെട്ടു. കുടിവെള്ളത്തിൽ നിന്നാണ് രോ​ഗവ്യാപനമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വൃത്തി ഹീനമായ ടാങ്കിൽ നിന്ന്…

Read More

ഇരിട്ടിയിലെ അംഗൻവാടി വർക്കർ റാങ്ക് ലിസ്റ്റ് വിവാദത്തിൽ

സിപിഎം കൗൺസിലർമാരുടെ ഭാര്യമാരും ബന്ധുക്കളും ഉൾപ്പെടെയുളളവർ മാത്രം ആദ്യ റാങ്കുകളിൽ വന്നതോടെ, കണ്ണൂർ ഇരിട്ടി നഗരസഭയിലെ അംഗൻവാടി വർക്കർ റാങ്ക് ലിസ്റ്റ് വിവാദത്തിൽ. അർഹതയുളളവരെ തഴഞ്ഞ് ഇഷ്ടക്കാരെ സിപിഎം ഭരണസമിതി തിരുകി കയറ്റിയെന്നാണ് പ്രതിപക്ഷത്തിന്‍റെ പരാതി. എന്നാൽ എല്ലാം സുതാര്യമാണെന്ന നിലപാടിലാണ് നഗരസഭ.  ഇരിട്ടി നഗരസഭയിലെ അംഗൻവാടി വർക്കർ തസ്തികയിലേക്ക് 938 പേരാണ് അപേക്ഷിച്ചത്. ഏഴ് ദിവസങ്ങളിലായി അഭിമുഖം നടത്തി തയ്യാറാക്കിയ പട്ടികയാണ്. ആകെ എഴുപത് പേരുളളതിൽ ആദ്യ റാങ്കുകളിലെല്ലാം സിപിഎമ്മിന്‍റെ സ്വന്തക്കാരെന്നാണ് ഉയരുന്ന ആക്ഷേപം. ഒന്നാം റാങ്ക്…

Read More