
ഭാര്യയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി; ഭർത്താവിനായി തിരച്ചിൽ
അങ്കമാലിയിൽ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പാറക്കടവ് പുളിയനത്താണ് സംഭവം. പുന്നക്കാട് വീട്ടിൽ ലളിത (62) ആണ് മരിച്ചത്. ഭർത്താവ് ബാലൻ ഒളിവിലാണ്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. ബാലന്റെ ഫോട്ടോ പുറത്തുവിട്ട പൊലീസ്, പ്രതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി. സമീപപ്രദേശങ്ങളിൽ ഉള്ള ബസ് സ്റ്റോപ്പുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഒരു സൈക്കിൾ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടാൽ അങ്കമാലി പൊലീസിൽ ഉടനെ വിവരം അറിയിക്കണമെന്നാണ് അഭ്യർഥന. ഇന്നലെ രാവിലെ…