
മൃതദേഹങ്ങൾ, പഴയ കൂടാരങ്ങൾ, ഭക്ഷണപ്പൊതികൾ, അങ്ങനെ ടൺ കണക്കിന് മാലിന്യം; എവറസ്റ്റ് വൃത്തിയാക്കാൻ വർഷങ്ങളെടുക്കുമെന്ന് വിദഗ്ധർ
മാലിന്യകൂമ്പാരമായി എവറസ്റ്റ്. എവറസ്റ്റ് കൊടുമുടി കീഴടക്കാനായി ലോകത്തിന്റെ നാന ഭാഗത്തു നിന്നും നിരവധിപേരാണ് ഓരോ വർഷവും എത്തുന്നത്. എന്നാൽ ഇവരിവിടെ അവശേഷിപ്പിക്കുന്നത് അവരുടെ കാൽപ്പാടുകൾ മാത്രമല്ല, മാലിന്യങ്ങളുമാണ്. എവറസ്റ്റിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നു എന്ന റിപ്പോർട്ട് അടുത്തിടെയാണ് പുറത്ത് വന്നത്. നാല് മൃതദേഹങ്ങളും ഒരു അസ്ഥികൂടവുമടക്കം ഏകദേശം 11 ടൺ മാലിന്യമാണ് ഈവർഷം മാത്രം നേപ്പാൾ സർക്കാർ നിയോഗിച്ച സൈനികരും ഷെർപ്പകളും അടങ്ങുന്ന സംഘം നീക്കം ചെയ്തത്. എവറസ്റ്റിലെ അവസാന ക്യാമ്പായ സൗത്ത് കോളിൽ ഏകദേശം 40 മുതൽ…