
ലൈംഗികാരോപണം വ്യാജം; താന്‍ അറിയാത്ത കാര്യമാണിത്: ലൈംഗിക പരാതിയെക്കുറിച്ച് നടൻ അനീഷ്
തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണം വ്യാജമാണെന്ന് നടന്‍ അനീഷ് ജി. മേനോന്‍. മോണോആക്‌ട് പഠിപ്പിക്കാന്‍ എത്തിയ അനീഷ് തന്നോട് അതിക്രമം കാണിച്ചുവെന്ന ഒരു കുറിപ്പാണ് റെഡ്ഡിറ്റിലൂടെ പുറത്തു വന്നത്. രണ്ട് വര്‍ഷം മുമ്പായിരുന്നു സംഭവം. എന്നാൽ, ഇത് വ്യാജമാണെന്നും തന്നെ കുടുക്കുകയായിരുന്നു ചിലരുടെ ലക്ഷ്യമെന്നും അനീഷ് പറയുന്നു. അനീഷിന്റെ വാക്കുകള്‍ ‘നെറ്റ്ഫ്‌ളിക്‌സിന്റെ വലിയൊരു സീരിസിന്റെ ഭാഗമായിരുന്നു അന്ന് താന്‍. അന്നാണ് ആരോപണം വരുന്നത്. താന്‍ അറിയാത്ത കാര്യമാണിത്. അതോടെ അതില്‍ നിന്നും പിന്മാറേണ്ടി വന്നു. എന്നാല്‍ ആരോപണത്തില്‍ ഒരു…