
തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതീക്ഷിച്ചത് ഇരട്ട ജീവപര്യന്തം, വിധിയിൽ തൃപ്തയല്ല, അപ്പീൽ പോകുമെന്ന് ഹരിത
തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് കൊണ്ടുള്ള കോടതി വിധിയിൽ തൃപ്തയല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിത. ‘ഇവർ ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഇവർക്ക് ലഭിച്ച ശിക്ഷയിൽ ഞാൻ തൃപ്തയല്ല. വധശിക്ഷ തന്നെ വേണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. വിധിക്കെതിരെ അപ്പീലിന് പോകും.’- ഹരിത മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനും ഒന്നാം പ്രതിയുമായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷിനെയും ഹരിതയുടെ അച്ഛനും രണ്ടാം പ്രതിയുമായ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാറിനെയുമാണ്…