ആന്‍ഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

ആന്‍ഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കായി പുതിയ സുരക്ഷാ മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍) ആണ് ആന്‍ഡ്രോയിഡ് ഫോണുകളിലെ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയത്. ഈ പ്രശ്‌നങ്ങള്‍ പ്രയോജനപ്പെടുത്തി ഒരു ഹാക്കറിന് ഫോണില്‍ നുഴഞ്ഞുകയറാനും നിയന്ത്രണം കൈക്കലാക്കാനും സാധിക്കുമെന്ന് സേര്‍ട്ട്-ഇന്‍ പറയുന്നു. ആന്‍ഡ്രോയിഡ് 12, 12എല്‍, 13, 14 വേര്‍ഷനുകളിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഈ ഒ.എസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്ന ഒരു കോടിയിലേറെ ആളുകള്‍ ഇന്ത്യയിലുണ്ട്. ഇവരെല്ലാം ഭീഷണിയിലാവും….

Read More

ഇന്റര്‍നെറ്റ് ഇല്ലാതെ ഫൈന്റ് മൈ ഡിവൈസ് ഉപയോ​ഗിക്കാം; പുതിയ അപ്ഗ്രേഡുമായി ഗൂഗിൾ

ഫോൺ കാണാതായാൽ ​ഗൂ​ഗിളിന്റെ ഫൈന്റ് മൈ ഡിവൈസ് എന്ന ഫീച്ചർ ഉപയോ​ഗിച്ച് ഫോൺ കണ്ടെത്താൻ ശ്രമിക്കാറില്ലെ? ഇപ്പോൾ ഈ ഫീച്ചർ അപ​ഗ്രേഡ് ചെയ്തിരിക്കുകയാണ് ​ഗൂ​ഗിൾ. നിലവില്‍ യു.എസ്., കാനഡ എന്നിവിടങ്ങളില്‍ മാത്രം അവതരിപ്പിച്ചിരിക്കുന്ന പുതിയ നെറ്റ്‌വർക്ക് താമസിയാതെ ആഗോള തലത്തില്‍ ലഭ്യമാക്കും എന്നാണ് വിവരം. ആന്‍ഡ്രോയിഡ് ഫോണുകളും അനുബന്ധ ഉപകരണങ്ങളും കണ്ടെത്താന്‍ ഇതുവഴി സാധിക്കും. പുതിയ അപ്‌ഡേറ്റിന്റെ സവിശേഷത എന്തെന്നാൽ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും ഫൈന്റ് മൈ ഡിവൈസ് ഉപയോഗിച്ച് ഉപകരണങ്ങള്‍ കണ്ടെത്താം എന്നതാണ്. ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നല്ലെ….

Read More