വൈ എസ് ശർമിള റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു

ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ എസ് ശർമിള റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടയിലാണ് കസ്റ്റഡിയിലെടുത്തത്. വിജയവാഡയിൽ ചലോ സെക്രട്ടേറിയറ്റ് എന്ന പേരിൽ പ്രതിഷേധ സമരം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ പല മുതിർന്ന കോൺഗ്രസ് നേതാക്കളെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയോ വീട്ടുതടങ്കലിൽ ആക്കുകയോ ചെയ്തെന്ന് നേരത്തെ ശർമിള ആരോപിക്കുകയുണ്ടായി. അറസ്റ്റും വീട്ട് തടങ്കലുമൊ​ഴിവാക്കാൻ കഴിഞ്ഞ ദിവസം വൈ എസ് ശർമിള പാർട്ടി ഓഫീസിലാണ് കിടന്നുറങ്ങിയത്. തൊഴിലില്ലായ്മയും വിദ്യാർത്ഥികളും യുവാക്കളും നേരിടുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു…

Read More

വൈ എസ് ശർമിള ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ ; രാജ്യസഭയിലേക്കോ ലോക് സഭയിലേക്കോ മത്സരിച്ചേക്കും

വൈഎസ് രാജശേഖരൻ റെഡ്ഡിയുടെ മകളും, ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിളയെ ആന്ധ്രാപ്രദേശ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇത് സംബന്ധിച്ച വാർത്താ കുറിപ്പ് ഇറക്കിയത്. സംസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷനായ ജി രുദ്രരാജു അധ്യക്ഷ പദവി രാജിവച്ചു. ഇദ്ദേഹം കോൺഗ്രസ് പ്രവർത്തക സമിതിൽ പ്രത്യേക ക്ഷണിതാവാകും. രണ്ടാഴ്ച മുൻപാണ് വൈ എസ് ശർമിള സ്വന്തം പാ‍ർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചത്. വരാനിരിക്കുന്ന…

Read More

വൈ എസ് ശര്‍മിള കോണ്‍ഗ്രസിലേക്ക്

വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മിള കോണ്‍ഗ്രസിലേക്കെന്ന റിപ്പോർട്ടുകൾ പുറത്ത്. ഈയാഴ്ചതന്നെ അവര്‍ കോണ്‍ഗ്രസ് അംഗത്വം എടുക്കുമെന്നാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെലങ്കാനയില്‍ ബി ‌ആര്‍ എസിന്റെ ആധിപത്യം അവസാനിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടിയതിന് പിന്നാലെയാണ് ആന്ധ്രയിലെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ഇക്കൊല്ലമാണ് ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ലക്ഷ്യമാക്കിയാണ് നീക്കങ്ങള്‍. വൈ.എസ്.ആര്‍….

Read More

ആന്ധ്രാ സ്വദേശിയായ യുവതി കുഴഞ്ഞ് വീണ് മരിച്ചു

ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതി ദുബൈയിൽ കുഴഞ്ഞ് വീണ് മരിച്ചു. മലയാളിയുടെ ഉടമസ്ഥതയിലുള്ള മാഫ് ഫയർ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തിൽ കോർഡിനേറ്ററായി ജോലി ചെയ്തിരുന്ന 42 കാരി നേഹ പത്മയാണ് മരിച്ചത്. അവധി ദിവസമായതിനാൽ ബർദുബൈയിൽ ഷോപ്പിങിന് എത്തിയതായിരുന്നു യുവതി.റോഡിൽ ദേഹ്വാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീഴുന്നതിന് തൊട്ടുമുമ്പ് ഇവർ ഭർത്താവിനെ ഫോണിൽ വിളിച്ചിരുന്നു. വീഴുന്നത് കണ്ട് ഓടിക്കൂടിയവരാണ് ഫോണിൽ തുടർന്നിരുന്ന ഭർത്താവിനെ വിവരമറിയിച്ചത്.റാശിദ് ആശുപത്രിയിലേക്ക് കൊണ്ടോപോയെങ്കിലും എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഷാർജയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഭർത്താവ്…

Read More

ആന്ധ്രാപ്രദേശിൽ തക്കാളി തോട്ടത്തിന് കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍

വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകനെ കൊലപ്പെടുത്തി. പച്ചക്കറി വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെയാണ് ഈ സംഭവം. ആന്ധ്ര പ്രദേശിലെ അന്നമായ ജില്ലയിലാണ് സംഭവം. കര്‍ഷകനെ കഴുത്ത് ഞെരിച്ചാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. മധുകര്‍ റെഡ്ഡി എന്നയാളാണ് കൊല്ലപ്പെട്ടത്. സമാനമായ രീതിയില്‍ ഏഴുദിവസത്തിനുള്ളിലുള്ള രണ്ടാമത്തെ സംഭവമാണ് ഇത്. പെഡ്ഡ തിപ്പ സമുദ്രയിലെ തോട്ടത്തിന് കാവല്‍ നില്‍ക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ ഇയാളെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലാണ് കണ്ടെത്തുന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ ആദ്യവാരത്തില്‍…

Read More

ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാനം വിശാഖപട്ടണമായിരിക്കുമെന്ന് മന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ്

ആന്ധ്രാപ്രദേശിലെ തലസ്ഥാന തര്‍ക്കത്തിൽ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍. ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനമുണ്ടാകില്ലെന്ന് സംസ്ഥാന ധനമന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ്. ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനമുണ്ടാകുമെന്നത് തെറ്റായ ധാരണയാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ബെംഗളുരുവിൽ നടന്ന വ്യവസായസംഗമത്തിലാണ് ധനമന്ത്രിയുടെ പ്രസ്താവന. സര്‍ക്കാരിന്റെ ഭരണകാര്യങ്ങൾ നടത്തുക വിശാഖപട്ടണത്ത് നിന്ന് തന്നെയാകും. കുർണൂലിനെ തലസ്ഥാനമെന്ന് പറയാനാകില്ല പക്ഷേ ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബഞ്ച് കുർണൂലിലുണ്ടാകും. കാലാവസ്ഥ കൊണ്ടും കോസ്മോപൊളിറ്റൻ സംസ്കാരം കൊണ്ടും തുറമുഖ നഗരം എന്നതുകൊണ്ടും വിശാഖപട്ടണം തന്നെയാണ് തലസ്ഥാനമാകാൻ മികച്ചതെന്നും ബുഗ്ഗന രാജേന്ദ്രനാഥ് വ്യക്തമാക്കി. നേരത്തേ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ആലപ്പുഴ ബീച്ചിൽ ഐ എൻ ടി യു സി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക്​ കുത്തേറ്റു. ആലപ്പുഴ പള്ളിപ്പുരയിടം ബീച്ച്​ വാർഡ്​ നരേന്ദ്രനാണ്​ കുത്തേറ്റത്​. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു. ആലപ്പുഴ റെയിൽവേ സ്​റ്റേഷൻ അരഷർകടവ്​ ആൻഡ്രൂസാണ്​ കുത്തിയത്​. …………………………… തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ നിന്ന് ചിലന്തിയെ കണ്ടെത്തി. ബെക്കാര്‍ഡി ലെമണ്‍ ബ്രാന്‍ഡിന്റെ കുപ്പിയില്‍ നിന്നാണ് ചിലന്തിയെ കണ്ടെത്തിയത്. …………………………… തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ശ്രീനാരായണ…

Read More

ആന്ധ്രാപ്രദേശിൽ 45 കുരങ്ങുകൾ ചത്ത നിലയിൽ

കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് 45 കുരങ്ങുകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് വനം വകുപ്പ് അറിയിച്ചു. എന്നാൽ ആരോ വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. സിലാഗം ഗ്രാമത്തിലെ റോഡിന് സമീപം കുരങ്ങുകളുടെ ജഡം കിടക്കുന്നത് കണ്ട പ്രദേശവാസികൾ വനം വകുപ്പിനെ വിവരം അറിയിച്ചു. വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ കുരങ്ങുകളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ ശേഷം ജഡം സിലാഗാം ഗ്രാമത്തിൽ തള്ളിയതായി കണ്ടെത്തി. പോസ്റ്റ്‌മോർട്ടം…

Read More