മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ; ആന്ധ്രാ പ്രദേശിനോട് തോൽവി വഴങ്ങി കേരളം

മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആന്ധ്രക്കെതിരെ കേരളത്തിന് കനത്ത തോല്‍വി. ആദ്യം ബാറ്റ് ചെയ്ത കേരളം 18.1 ഓവറില്‍ 87 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 88 റണ്‍സ് വിജയലക്ഷ്യം ആന്ധ്ര 13 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ശ്രീകര്‍ ഭരതാണ് ആന്ധ്രയുടെ ടോപ് സ്കോറര്‍. കേരളത്തിനായി ജലജ് സക്സേന 3 വിക്കറ്റെടുത്തു. സ്കോര്‍ കേരളം 18.1 ഓവറില്‍ 87ന് ഓള്‍ ഔട്ട്. ആന്ധ്ര 13 ഓവറില്‍…

Read More

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; സംവിധായകൻ രാംഗോപാൽ വർമയ്ക്കെതിരെ കേസ്

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ രാംഗോപാൽ വർമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. നായിഡുവിന് പുറമെ ജനസേന പാർട്ടി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ ചിത്രവും രാംഗോപാൽ വർമ്മ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചിരുന്നു. ടിഡിപി നേതാവ് രാമലിംഗമാണ് പ്രകാശം ജില്ലയിലെ മഡിപ്പാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നായിഡുവിനെയും പവൻ കല്യാണിനെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് രാംഗോപാൽ വർമയുടേതെന്ന് പരാതിക്കാരൻ ആരോപിച്ചു. നായിഡുവിന് പുറമെ ഭാര്യ ബ്രാഹ്മണി,…

Read More

എട്ട് വയസുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തി ; സംഭവം ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിൽ

എട്ട് വയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. മൃതദേഹം കനാലില്‍ തള്ളുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം.പീഡനത്തിനിരയായ പെൺകുട്ടി മൂന്നാം ക്ലാസ് വിദ്യാർഥിയും 12 വയസുള്ള രണ്ട് പ്രതികൾ ആറാം ക്ലാസിൽ പഠിക്കുന്നവരുമാണ്. മറ്റൊരു പ്രതി ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ 13കാരനാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതികളും ഒരേ സ്‌കൂളിലെ വിദ്യാർഥികളാണെന്നാണ് സൂചന. ഞായറാഴ്ച പഗിദ്യാലയിലാണ് സംഭവം നടന്നതെങ്കിലും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം ബുധനാഴ്ചയാണ് പുറംലോകമറിയുന്നത്. പാർക്കിൽ കളിച്ചുകൊണ്ടിരുന്ന…

Read More

എട്ട് വയസുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തി ; സംഭവം ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിൽ

എട്ട് വയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. മൃതദേഹം കനാലില്‍ തള്ളുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം.പീഡനത്തിനിരയായ പെൺകുട്ടി മൂന്നാം ക്ലാസ് വിദ്യാർഥിയും 12 വയസുള്ള രണ്ട് പ്രതികൾ ആറാം ക്ലാസിൽ പഠിക്കുന്നവരുമാണ്. മറ്റൊരു പ്രതി ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ 13കാരനാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതികളും ഒരേ സ്‌കൂളിലെ വിദ്യാർഥികളാണെന്നാണ് സൂചന. ഞായറാഴ്ച പഗിദ്യാലയിലാണ് സംഭവം നടന്നതെങ്കിലും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം ബുധനാഴ്ചയാണ് പുറംലോകമറിയുന്നത്. പാർക്കിൽ കളിച്ചുകൊണ്ടിരുന്ന…

Read More

ആന്ധ്രാ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു അധികാരമേറ്റു

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തെലുഗുദേശം പാർട്ടി(ടി.ഡി.പി) അധ്യക്ഷൻ ചന്ദ്രബാബു നായിഡു അധികാരമേറ്റു. ഗന്നാവരം കെസറാപ്പള്ളി ഐ.ടി. പാർക്കിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ എസ്. അബ്ദുൾ നസീർ സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നഡ്ഡ, രാംദാസ് അത്താവലെ, അനുപ്രിയ പട്ടേൽ, ചിരാഗ് പാസ്വാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഇത് നാലാംതവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. ജനസേന പാർട്ടി അധ്യക്ഷനും നടനുമായ പവൻ…

Read More

ആന്ധ്രാപ്രദേശില്‍ ചന്ദ്ര ബാബു നായിഡുവും ഒഡീഷയില്‍ മോഹൻ ചരണ്‍ മാജിയും മുഖ്യമന്ത്രിമാരാകും; സത്യപ്രതിജ്ഞ ഇന്ന്

ആന്ധ്രപ്രദേശിലും ഒഡിഷയിലും ഇന്ന് പുതിയ സര്‍ക്കാരുകള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആന്ധ്രാപ്രദേശില്‍ ചന്ദ്ര ബാബു നായിഡുവും ഒഡീഷയില്‍ മോഹൻ ചരണ്‍ മാജിയും മുഖ്യമന്ത്രിമാരാകും. ഒഡിഷയില്‍ ബിജെപിയും ആന്ധ്രപ്രദേശില്‍ ടിഡിപി നേതൃത്വത്തില്‍ സഖ്യകക്ഷി സര്‍ക്കാരുമാണ് അധികാരത്തിലേറുന്നത്. ഒഡിഷയില്‍ മോഹൻ ചരണ്‍ മാജിയെ ഇന്നലെ ചേർന്ന ബിജെപി നിയമസഭ കക്ഷിയോഗത്തില്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്ക് എന്നിവർ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. പുരി ജഗന്നാഥ ക്ഷേത്രത്തിലെ ദേവനാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള ആദ്യക്ഷണം നല്‍കിയിരിക്കുന്നത്….

Read More

അമരാവതി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം ; പ്രഖ്യാപനവുമായി നിയുക്ത മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം അമരാവതിയായിരിക്കുമെന്ന് തെലുങ്ക് ദേശം പാര്‍ട്ടി(ടി.ഡി.പി) തലവന്‍ ചന്ദ്രബാബു നായിഡു. സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാളെയാണ്(ബുധനാഴ്ച) ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.അമരാവതി ആന്ധ്രാപ്രദേശിന്റെ ഏക തലസ്ഥാനമായിരിക്കുമെന്നും പോളവാരം ജലസേചന പദ്ധതി പൂർത്തിയാക്കുമെന്നും നായിഡു വ്യക്തമാക്കി. വിശാഖപട്ടണത്തെ സാമ്പത്തിക തലസ്ഥാനമായും വിപുലമായ പ്രത്യേക നഗരമായും വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”അമരാവതി നമ്മുടെ തലസ്ഥാനമായിരിക്കും. ഞങ്ങൾ ക്രിയാത്മക രാഷ്ട്രീയമാണ് പിന്തുടരുക, അല്ലാതെ പ്രതികാര രാഷ്ട്രീയമല്ല. മൂന്നു തലസ്ഥാനമെന്ന…

Read More

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ഈ മാസം 12ന് സത്യപ്രതിജ്ഞ ചെയ്യും ; നരേന്ദ്രമോദി പങ്കെടുക്കും

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ഈ മാസം 12ന് സത്യപ്രതിജ്ഞ ചെയ്യും. ചന്ദ്രബാബു നായിഡുവുന്റെ മകൻ ലോകേഷ് മന്ത്രിയാകും. നരേന്ദ്ര മോദി ഉൾപ്പെടെയുള്ള എൻ.ഡി.എ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്. 1995 മുതൽ 2004 വരെ അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മെയ് 13നാണ് ആന്ധ്രാപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്. അധികാരത്തുടർച്ച തേടി വൈഎസ്ആർസിപി 174 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ ടിഡിപി 144 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി. ബിജെപിയുമായും…

Read More

2000 കോടി രൂപയുടെ പഴയ നോട്ടുകൾ മാറാൻ പോയ കേരള പൊലീസിനെ ആന്ധ്രയില്‍ തടഞ്ഞു; നാല് മണിക്കൂറിന് ശേഷം വിട്ടയച്ചു

കാലാവധി കഴിഞ്ഞ നോട്ടുകള്‍ റിസർവ് ബാങ്ക് നിർദേശിച്ച സ്ഥലത്ത് എത്തിക്കാൻ പോയ കേരള പോലീസിനെ ആന്ധ്ര പൊലീസ് തടഞ്ഞു വച്ചു.കോട്ടയത്തുനിന്നു പോയ കേരള പൊലീസിനെ ആന്ധ്ര പൊലീസ് തടഞ്ഞു വെച്ചത്. 2000 കോടി രൂപയാണ് കേരള പൊലീസിന്‍റെ കയ്യില്‍ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് നടപടികളെ തുടർന്നുളള പരിശോധനയുടെ ഭാഗമായാണ് തടഞ്ഞു വെച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അനന്തപുർ ജില്ലയിൽ കേരള സംഘത്തെ ആന്ധ്ര പൊലീസ് തടഞ്ഞത്. ഉയർന്ന ഉദ്യോഗസ്ഥരെ ഉൾ‌പ്പെടെ വിളിച്ചെങ്കിലും വൈകിട്ട് നാലോടെയാണു സംഘത്തെ വിട്ടയച്ചത്. ഭക്ഷണം…

Read More

വൈ എസ് ശർമിള റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു

ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ എസ് ശർമിള റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടയിലാണ് കസ്റ്റഡിയിലെടുത്തത്. വിജയവാഡയിൽ ചലോ സെക്രട്ടേറിയറ്റ് എന്ന പേരിൽ പ്രതിഷേധ സമരം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ പല മുതിർന്ന കോൺഗ്രസ് നേതാക്കളെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയോ വീട്ടുതടങ്കലിൽ ആക്കുകയോ ചെയ്തെന്ന് നേരത്തെ ശർമിള ആരോപിക്കുകയുണ്ടായി. അറസ്റ്റും വീട്ട് തടങ്കലുമൊ​ഴിവാക്കാൻ കഴിഞ്ഞ ദിവസം വൈ എസ് ശർമിള പാർട്ടി ഓഫീസിലാണ് കിടന്നുറങ്ങിയത്. തൊഴിലില്ലായ്മയും വിദ്യാർത്ഥികളും യുവാക്കളും നേരിടുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു…

Read More