
മാസപ്പടി കിട്ടുന്നവർ കാത്തുനിൽക്കേണ്ട, ശമ്പളം കിട്ടുന്നവരാണ് കാത്തു നിൽക്കേണ്ടത്; സര്‍ക്കാരിന്‍റേത് പ്രതികാരം: ഷാഫി പറമ്പില്‍
സിദ്ധാർത്ഥനെ ക്രൂരമായി കോലപ്പെടുത്തിയിട്ട് അറസ്റ്റ് നടത്താതെ ഇരട്ടിൽ തപ്പിയ പൊലീസാണ് ഒരു ജനാധിപത്യ സമരത്തിന് നേരെയാണ് നടപടി എടുത്തതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കോതമംഗലത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിലും സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ യൂത്ത് കോണ്‍ഗ്രസും കെഎസ്‍യുവും നടത്തിയ സമരങ്ങള്‍ അടിച്ചമര്‍ത്തിയ പൊലീസ് നടപടിയിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി ഷാഫി പറമ്പില്‍. സർക്കാർ പ്രതികാര നടപടി എടുക്കുകയാണ്. വിവാദമായപ്പോഴാണ് സിദ്ധാർത്ഥിന്‍റെ കൊലപാതകത്തിൽ പൊലീസ് നടപടിയെടുത്തത്. പ്രതിപക്ഷ സംഘടനകൾ ജനങ്ങളുടെ പ്രശ്നത്തിൽ ഇടപെടുമ്പോൾ മറ്റു പലതിന്‍റെയും പകപോക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ രാത്രി അറസ്റ്റ്…