
രാഹുൽ ഗാന്ധിയും ആനിരാജയും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽഗാന്ധിയും എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനിരാജയും ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. ആനി രാജ രാവിലെ 10 മണിക്കും. രാഹുൽഗാന്ധി ഉച്ചയ്ക്ക് 12 മണിക്കുമാണ് വരണാധികാരി ജില്ലാ കളക്ടർ ഡോ. രേണു രാജ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. ആനി രാജയുടെ നാമനിർദ്ദേശപത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റ സർവീസഹകരണ ബാങ്ക് പരിസരത്തു നിന്നും രാവിലെ 9ന് റോഡ് ഷോ തുടങ്ങും. കുക്കി വിമോചക സമരനായകരും യു.എൽ.എ.യു ട്രൈബൽ വിമൻസ് ഫോറം മണിപ്പൂർ…