
ബഹ്റൈനിൽ പുരാതന മൺപാത്ര ശേഖരണ പദ്ധതി ; 500 വർഷം പഴക്കമുളള പുരാവസ്തുക്കൾ കണ്ടെത്തി
അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസിന്റെ (ബാക്ക) പുരാതന മൺപാത്ര ശേഖരണ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിൽ ബഹ്റൈൻ ഫോർട്ടിനടുത്തുനിന്ന് 500 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. പൗരന്മാർക്കും താമസക്കാർക്കും ആർക്കിയോളജിയിൽ താൽപര്യം ജനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാക്ക ‘പുരാതന മൺപാത്ര ശേഖരണം’ പ്രവർത്തനം തുടങ്ങിയത്. 2022 ൽ ആരംഭിച്ച ‘ഫ്രണ്ട്സ് ഓഫ് ആർക്കിയോളജി’ പബ്ലിക് ഔട്ട്റീച്ച് പ്രോഗ്രാമും അതിന്റെ ഭാഗമായ ‘ദി ലിറ്റിൽ ആർക്കിയോളജിസ്റ്റും’ ഉൾപ്പെടുന്നതാണിത്. കുട്ടികളെ പുരാവസ്തു സൈറ്റുകളിലേക്ക് ക്ഷണിക്കുകയും പുരാവസ്തുക്കൾ എങ്ങനെ ഖനനം ചെയ്യാമെന്നും…