
ഡിഎൻഎയിൽ ഒളിഞ്ഞിരിക്കുന്ന വൈറസ് ക്യാൻസറിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രജ്ഞർ
ക്യാൻസർ ചികിത്സാരംഗത്തു പുതിയ പ്രതീക്ഷയുമായി ശാസ്ത്രജ്ഞർ. ക്യാൻസറുമായി ബന്ധപ്പെട്ടു പഠനങ്ങൾ നടത്തുന്ന ഉന്നത ഗവേഷകസംഘമാണ് പുതിയ കണ്ടെത്തലുകൾക്കു പിന്നിൽ. മനുഷ്യന്റെ ഡിഎൻഎയിൽ ലക്ഷക്കണക്കിനു വർഷങ്ങളായി ഒളിഞ്ഞിരിക്കുന്ന വൈറസുകൾക്ക് ക്യാൻസറിനെതിരെ പോരാടാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ശ്വാസകോശ ക്യാൻസർ ബാധിച്ചു ജീവൻ നഷ്ടമായവരുടെ മരണകാരണങ്ങളെക്കുറിച്ചു പഠിച്ച ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. ചില രോഗികൾ, മറ്റുള്ളവരെ അപേക്ഷിച്ച് ഇമ്യൂണോതെറാപ്പിയോടു നന്നായി പ്രതികരിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലായിരുന്നു ശാസ്ത്രജ്ഞർ. എൻഡോജെനസ് റിട്രോവൈറസ് എന്നു വിളിക്കുന്ന വൈറസ്…