
2700 വർഷം പഴക്കമുള്ള ആല; നിർമിച്ചിരുന്നതോ വലിയ തോതിൽ ആയുധങ്ങളും ഉപകരണങ്ങളും
പുരാതന ആല ഗവേഷകർക്കിടയിൽ വലിയ അദ്ഭുതമായി. ഇരുമ്പുയുഗത്തിൽ ഇംഗ്ലീഷ് നാട്ടിൻപുറങ്ങളിൽ ഉപയോഗിച്ചിരുന്ന ആലയാണ് ഖനന കമ്പനിയായ ഡിഗ് വെഞ്ചേഴ്‌സ് ഓക്‌സ്‌ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത്. ആലയുടെ പഴക്കമോ 2700 വർഷം. അതൊരു സാധാരണ ആലയല്ല, വലിയതോതിൽ ഉപകരണങ്ങൾ നിർമിച്ചിരുന്ന ഇടമായിരുന്നു. പലതരം ഉപകരണങ്ങളുടെ ഭാഗങ്ങളും ലോഹശകലങ്ങളും ഖനനത്തിനിടെ ഗവേഷകർ കണ്ടെത്തി. ബിസി 770നും 515നുമിടയിൽ സജീവമായിരുന്ന ആലയാണിത്. അക്കാലത്തെ ലോഹനിർമാണ ചരിത്രത്തിലേക്കുള്ള തുറന്നവാതിലുകളായി അവശേഷിപ്പുകളെ വിലയിരുത്തുന്നുവെന്ന് ഡിഗ് വെഞ്ചേഴ്‌സിലെ പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെടുന്നു. 2018ൽ ആണ് മേഖലയിൽ…