
എഎ റഹീം എംപി, ആനാവൂർ നാഗപ്പൻ എന്നിവർ ഒഴിഞ്ഞു; തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തി
സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് എഎ റഹീം എംപി, ആനാവൂർ നാഗപ്പൻ എന്നിവർ ഒഴിഞ്ഞു. കൂടുതൽ യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകിയുള്ളതാണ് പുതിയ ജില്ലാ കമ്മിറ്റി. 46 അംഗങ്ങളാണ് ജില്ലാ കമ്മിറ്റിയിൽ ഉള്ളത്. 32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. 8 പേർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞപ്പോൾ ജി സ്റ്റീഫൻ, വി കെ പ്രശാന്ത്, ഒ എസ് അംബിക, ആര്യ രാജേന്ദ്രൻ, ആർ പി ശിവജി, ശ്രീജ ഷൈജുദേവ്, വി അനൂപ്, വണ്ടിത്തടം…