‘ആളുകളെ തമ്മിൽ അകറ്റാനല്ല, അടുപ്പിക്കാനാണ് രാഷ്ട്രീയപ്രവർത്തനം എന്ന് ചിന്തിച്ച നേതാവ്’; ആനത്തലവട്ടത്തെ അനുസ്മരിച്ച് ബിനോയ് വിശ്വം

അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ച് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. ‘എല്ലായ്പ്പോഴും സഖാക്കളോടും സഹപ്രവർത്തകരോടും സ്നേഹത്തോടെയാണ് ആനത്തലവട്ടം പെരുമാറിയത്. രാഷ്ട്രീയപ്രവർത്തനം ആളുകളെ തമ്മിൽ അകറ്റാൻ വേണ്ടിയല്ല, അടുപ്പിക്കാൻ വേണ്ടിയാണ് എന്നുകരുതിയ ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാട് നഷ്ടം തന്നെയാണ്. ആനത്തലവട്ടം ചൂണ്ടിക്കാണിച്ച ജീവിതപ്പാതയുണ്ട്. ആ വഴിയെ നടന്നുവേണം അദ്ദേഹത്തോടുള്ള ആദരവ് നിലനിർത്താൻ. ഒരു ചേട്ടനെപ്പോലെ എപ്പോഴും സ്നേഹം തന്നെ സഹോദരനെ, പോരാട്ടവഴികളിലെല്ലാം നിറഞ്ഞുനിന്ന ഉശിരനായ പോരാളിയെ സ്നേഹത്തോടെ ഓർക്കുന്നു’..ബിനോയ് വിശ്വം അനുസ്മരിച്ചു. വ്യാഴാഴ്ച…

Read More

“ആനത്തലവട്ടം ആനന്ദൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം”; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

സിഐടിയു സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. സംശുദ്ധ രാഷ്ട്രീയത്തിൻ്റെ പ്രതീകമായിരുന്നു അദ്ദേഹം. തൻ്റെ ജീവിതം മുഴുവൻ താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച നേതാവായിരുന്നു ആനത്തലവട്ടമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ ജീവിതം മുഴുവൻ പോരാട്ടം നടത്തിയ തൊഴിലാളി നേതാവായിരുന്നു അദ്ദേഹം. എതിർ രാഷ്ട്രീയ ചേരിയിലായിരുന്നിട്ട് കൂടി ഏറെ സ്നേഹത്തോടെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന ആനത്തലവട്ടത്തിൻ്റെ വിയോഗം തൊഴിലാളികൾക്ക് വലിയ നഷ്ടമാണെന്നും, കേരള…

Read More