
വാർഡ്രോബിൽ ഉള്ളതെന്താണോ അത് എടുത്തിടുന്നുവെന്ന് മാത്രം, ധരിക്കുന്നത് എന്റെയും ഫ്രണ്ട്സിന്റെയും കലക്ഷനിലുള്ള വസ്ത്രങ്ങൾ; അനശ്വര രാജൻ
സിനിമാ താരങ്ങളെയാണ് ഫാഷന്റെ കാര്യത്തിൽ പ്രേക്ഷകർ ഫോളോ ചെയ്യുന്നത്. അതിൽ ഭൂരിഭാഗവും യൂത്താണ്. അടുത്തിടെയായി സ്റ്റൈലിഷ് വസ്ത്രധാരണത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുന്ന അഭിനേത്രിയാണ് അനശ്വര രാജൻ. പ്രമോഷൻസിന് എത്തുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ അനശ്വര ഒരുപടി മുന്നിലാണ്. സിംപിൾ ലുക്കിൽ പോലും സ്റ്റൈലിഷായി എത്താൻ അനശ്വരയ്ക്ക് അറിയാം. ബാലതാരമായി സിനിമയിലേക്ക് എത്തിയ അനശ്വര മോഡേൺ, ട്രെഡീഷണൽ, റെട്രോ തുടങ്ങി എല്ലാ ലുക്കും പരീക്ഷിക്കുന്നയാളാണ്. നായികയായി അഭിനയിച്ച് തുടങ്ങിയ കാലത്ത് ഷോട്സ് ധരിച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ…